Breaking News

Trending right now:
Description
 
Sep 04, 2013

കാന്‍ബറയില്‍ നെടുമ്പാശേരി കുടുംബസംഗമം നടത്തി

image കാന്‍ബറ: പ്രഥമ പ്രാദേശിക സംഘടനയായ നെടുമ്പാശേരി കുടുംബസംഗമം ഓഗസ്റ്റ്‌ 17-ന്‌ കാന്‍ബറയിലെ പിയിയേഴ്‌സ്‌ കമ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ചു. ചടങ്ങ്‌ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരില്‍ ഭദ്രദീപം തെളിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. കണ്‍വീനര്‍ ഷിജി ടെസ്റ്റസ്‌ അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ്‌ വാവോലില്‍, ഫാ. ജോഷി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കാന്‍ബറ ഒഐസിസി പ്രസിഡന്റ്‌, മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌, നെടുമ്പാശേരി സംഗമത്തിന്റെ കോഓര്‍ഡിനേറ്റര്‍ ബെന്നി കണ്ണമ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

സംഗമത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ഭക്ഷണം, സാരിലേലം, കുടുംബാംഗങ്ങളുടെ പരിചയപ്പെടല്‍, കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും നടന്നു. അടുത്ത സംഗമം 2014- ല്‍ ന്യൂഈയറിനോട്‌ അനുബന്ധിച്ച്‌ നടത്താന്‍ തീരുമാനമായി. കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

കോഓര്‍ഡിനേറ്റര്‍ ജെസി സന്തോഷ്‌ സ്വാഗതവും പയസ്‌ സ്‌കറിയ, നന്ദിയും പറഞ്ഞു. രാജു തോമസ്‌, നൈജു ജോര്‍ജ്‌, ടെസ്റ്റസ്‌ ജോണ്‍, സന്തോഷ്‌ സ്‌കറിയ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.