Breaking News

Trending right now:
Description
 
Sep 04, 2013

`നാമം' ഓണാഘോഷം സെപ്‌റ്റംബര്‍ 22ന്‌ ന്യൂജേഴ്‌സിയില്‍

വിനീത നായർ
image
 
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ നാമം(നായര്‍ മഹാമണ്ഡലം ആന്‍ഡ്‌ അസോസിയേറ്റഡ്‌ മെമ്പേഴ്‌സ്‌) സെപ്‌റ്റംബര്‍ 22ന്‌ (ഞായര്‍) ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മണ്‍റോയിലെ അലക്‌സ്‌ കോര്‍ട്ടില്‍ അരങ്ങേറുന്ന പരിപാടികള്‍ പരമ്പരാഗതമായ രീതിയിലുള്ളവയും എന്നാല്‍ പുതുമ നിറഞ്ഞതുമായിരിക്കുമെന്ന്‌ പ്രസിഡന്റ്‌ മാധവന്‍ ബി. നായര്‍ പറഞ്ഞു.

പ്രവേശനം സൗജന്യമാണ്‌. രാവിലെ പത്തു മുതല്‍ പരിപാടികള്‍ ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആടി രസിക്കാന്‍ ഊഞ്ഞാല്‍ കെട്ടുന്നുണ്ട്‌. നാമം പ്രവര്‍ത്തകര്‍ അത്തപ്പൂക്കളമൊരുക്കും. താലപ്പോലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി തമ്പുരാനെ എതിരേറ്റാനയിക്കും. കൈകൊട്ടിക്കളി, ഗാനമേള, കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രത്യേക കലാപരിപാടികള്‍, ഓണപ്പാട്ടുകള്‍, ഓണസന്ദേശങ്ങള്‍ എന്നിവയ്‌ക്ക്‌ ശേഷം വിഭവസമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. അതു കഴിഞ്ഞ്‌ കുട്ടികളുടെ പുസ്‌തകപാരായണം, കസേരകളി, വടംവലി തുടങ്ങി ആസ്വാദ്യകരമായ വിവിധയിനം മത്സരങ്ങളാണ്‌. വിജയികള്‍ക്ക്‌ ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഓണാഘോഷ പരിപാടികളുടെ കണ്‍വീനര്‍ അഞ്‌ജലി ഹരിഹരന്റെ നേതൃത്വത്തില്‍ നാമം അംഗങ്ങള്‍ പരിപാടികള്‍ വന്‍വിജയമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്‌. നാമത്തിന്റെ മറ്റു പരിപാടികള്‍ പോലെ തന്നെ കുടുംബത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു ഒത്തുചേരലായിയിരിക്കും ഇതെന്നും പരിപാടിയില്‍ പങ്കു ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും പ്രസിഡന്റ്‌ മാധവന്‍ ബി. നായര്‍, വൈസ്‌ പ്രസിഡന്റ്‌ ജിതേഷ്‌ തമ്പി, സെക്രട്ടറി ബിന്ദു സഞ്‌ജീവ്‌ കുമാര്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാധവന്‍ നായര്‍ (732 718 7355), അഞ്‌ജലി ഹരിഹരന്‍ (732 735 8090), ഗതീഷ്‌ തമ്പി (732 8042360), ബിന്ദു സഞ്‌ജീവ്‌ കുമാര്‍ (908 962 8889).