Breaking News

Trending right now:
Description
 
Sep 04, 2013

ഡാര്‍വിന്‍ മലയാളി ഫോറത്തിന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 21-ന്‌

Jose Pirvom
image  
ഡാര്‍വിന്‍: ഡാര്‍വിന്‍ മലയാളി ഫോറത്തിന്റെ ഓണാഘോഷം ഓണം 2013 സെപ്‌റ്റംബര്‍ 21ന്‌ (ശനി) രാവിലെ 11 മുതല്‍ മലാക്ക്‌ ചേംബേഴ്‌സ്‌ ക്രസന്റെ തീയേറ്ററില്‍ വിവിധ പരിപാടികളോടെ നടക്കും. 

ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ വടംവലി ഉള്‍പ്പെടെ നിരവധി കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌.

ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള എല്ലാ മലയാളി കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലാസര്‍ കുര്യന്‍ 0414248993, ആന്റണി തുരുത്തേല്‍ 0423221877, ആശാ തോമസ്‌ 0481171399.