Breaking News

Trending right now:
Description
 
Sep 04, 2013

സിഡ്​നി സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. മാതാവിന്‍റെ ജനനിപ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 8-ന്

ജിന്‍സന്‍ കുരിയന്‍
image സിഡ്‌നി: ഓസ്​ട്രേലിയയിലെ സിഡ്​നി സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. മാതാവിന്‍റെ ജനനിപ്പ് പെരുന്നാള്‍ ( എട്ടുനോമ്പ് പെരുന്നാള്‍ ) ആഘോഷിക്കുന്നു. സെപ്റ്റംബര്‍ ഒന്ന് തിങ്കളാഴ്​ച മുതല്‍ വെള്ളിയാഴ്​ച വരെ വൈകിട്ട് 6.30 നും, ശനിയാഴ്​ച വൈകിട്ട് 6 മണിക്കും, സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിക്കും. സെപ്റ്റംബര്‍ എട്ടാം തീയതി ഞായറാഴ്ച രാവിലെ 8.15 ന് പ്രഭാത പ്രാര്‍ത്ഥനയും, 9 ന് വിശുദ്ധ കുര്‍ബാനയും​, തുടര്‍ന്ന് വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, നേര്‍ച്ചയും ഉണ്ടായിരിക്കും.
എല്ലാ വിശ്വാസികളും പരിശുദ്ധ മാതാവിന്‍റെ തിരുനാള്‍ ആഘോഷങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന് വികാരി റവ.ഫാ. ജോസഫ് കുന്നപ്പിള്ളില്‍ അറിയിച്ചു. CHURCH ADDRESS
St.Mary's Jacobite Syrian Orthodox Church,
21/45 Powers Road, 
Seven Hills,
Sydney, NSW-2147.
21/45