Breaking News

Trending right now:
Description
 
Sep 03, 2013

നോക്കിയയെ മൈക്രോസോഫ്‌റ്റ്‌ ഏറ്റെടുക്കുന്നു

image
ഹെല്‍സിങ്കി: മൊബൈല്‍ഫോണ്‍ വിപണിയിലെ നോക്കിയയെ കംപ്യൂട്ടര്‍ സോഫ്‌റ്റവെയര്‍ രംഗത്തെ മൈക്രോസോഫ്‌റ്റ്‌ ഏറ്റെടുക്കുന്നു. മൊബൈല്‍ യുഗത്തില്‍ തങ്ങളുടെ വ്യാപാരം വിപുലപ്പെടുത്താനാണു നോക്കിയ ഏറ്റെടുക്കുന്നതെന്നു മൈക്രോസോഫ്‌റ്റ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സ്‌റ്റീവ്‌ ബാല്‍മര്‍ അറിയിച്ചു. നോക്കിയയുടെയും മൈക്രോസോഫ്‌റ്റിന്റെയും സംയുക്ത ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്‌. സ്‌മാര്‍ട്ട്‌ഫോണുകളായ ആപ്പിളിന്റെയും സാംസങിന്റെയും വരവോടെ പിന്‍നിരയിലായ നോക്കിയയുടെ മൊബൈല്‍ഫോണുകളുടെയും മറ്റ്‌ അനുബന്ധ സേവനങ്ങളുടെയും അവകാശം ഇനിമുതല്‍ മൈക്രോസോഫ്‌റ്റിനായിരിക്കും. പ്രതിഫലമായി 544 കോടി യൂറോ നോക്കിയോയ്‌ക്കു ലഭിക്കും.