Breaking News

Trending right now:
Description
 
Sep 02, 2013

ബസേലിയോസ്‌ മാര്‍ തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാവ മാര്‍പാപ്പയെ സന്ദര്‍ശിക്കും

image ബസേലിയോസ്‌ മാര്‍ തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാവ സെപ്‌റ്റംബര്‍ അഞ്ചിന്‌ റോമില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തും. സഭയിലെ ഉന്നതസംഘവും കാതോലിക്കയ്‌ക്കൊപ്പം റോമിലെത്തുന്നുണ്ട്‌. നാലിന്‌ വൈകുന്നേരം വത്തിക്കാനിലെ എക്യൂമെനിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ ഗ്രിഗറി കുക്കൂവുമായി സംഘം കൂടിക്കാഴ്‌ച നടത്തും. അഞ്ചിന്‌ രാവിലെ 11-ന്‌ കാതോലിക്കയും സംഘവും മാര്‍പാപ്പയുമായി കൂടിക്കാണും. അന്നു വൈകുന്നേരം ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ പ്രതിനിധി സംഘം വത്തിക്കാനിലെ ഓര്‍ത്തഡോക്‌സ്‌ അംഗങ്ങളെ കാണും.