Breaking News

Trending right now:
Description
 
Sep 02, 2013

ഒടുവില്‍ അത്‌ സംഭവിക്കുന്നുവെന്ന്‌ മഞ്‌ജു വാര്യര്‍

image
സിനിമയിലേയ്‌ക്കുള്ള രണ്ടാം വരവ്‌ പ്രേക്ഷകരോട്‌ നേരിട്ട്‌ അറിയിക്കാന്‍ ഫേയ്‌സ്‌ബുക്കില്‍ മഞ്‌ജു വാര്യരുടെ കത്ത്‌ 

സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ പോലെ, രണ്ടാം പകുതിയിലാണെന്ന തോന്നലിലാണ്‌ വീണ്ടും വരുന്നതെന്ന്‌ മഞ്‌ജുവാര്യര്‍ കത്തില്‍ പറയുന്നു. വെള്ള പേപ്പറില്‍ കൈപ്പടയില്‍ എഴുതിയ രണ്ടു പേജുള്ള കത്തില്‍ പ്രേക്ഷകരുമായുള്ള സ്‌നേഹത്തിന്‌ എത്ര കാലം കഴിഞ്ഞാലും തിളക്കം കുറയില്ലെന്ന്‌ മഞ്‌ജു പറയുന്നു. 



കഴിഞ്ഞ കാലങ്ങളില്‍ സാക്ഷ്യവും സല്ലാപവും മുതല്‍ പത്രം വരെയുള്ള എല്ലാ സിനിമകളിലും കൂടെയുണ്ടായിരുന്നവരെ ഓര്‍ക്കുന്നുവെന്നും അവരില്‍ പലരും കൂടെയില്ലാത്തതില്‍ സങ്കടമുണ്ടെന്നും മഞ്‌ജു പറയുന്നു. കത്തിന്റെ പൂര്‍ണരൂപം ഇതോടൊപ്പം.