Breaking News

Trending right now:
Description
 
Sep 02, 2013

ഫ്‌ളാഷ്‌ ഓണ്‍ മീഡിയഫെസ്റ്റ്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു

image ഫ്‌ളാഷോണ്‍ മീഡിയഫെസ്റ്റ്‌ 2013 അവാര്‍ഡുകള്‍ സമ്മാനിച്ചു. ഫ്‌ളാഷ്‌ ഓണിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ചാനല്‍, പത്രങ്ങള്‍, റേഡിയോ, സിനിമാ രംഗങ്ങളില്‍നിന്നുള്ള മികവുറ്റവരെ ആദരിക്കുന്ന ചടങ്ങ്‌ കൊച്ചിയിലെ ജെറ്റി പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററില്‍ ഇന്നസെന്റ്‌ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. സ്‌ക്വയര്‍ഡ്രൈവ്‌, ഗ്ലോബല്‍ മലയാളം, സിറ്റ ഐടി ഇന്നവേഷന്‍സ്‌ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഫ്‌ളാഷ്‌ഓണ്‍ മീഡിയഫെസ്റ്റ്‌ സംഘടിപ്പിച്ചത്‌..


 

അജീവനാന്ത പുരസ്‌കാരത്തിന്‌ ഇന്നസെന്റ്‌ അര്‍ഹനായി. ലാല്‍ ജോസാണ്‌ ജനപ്രിയ സംവിധായകന്‍. അയാളും ഞാനും തമ്മില്‍ ആണ്‌ മികച്ച സിനിമ, ശ്രീനാഥ്‌ ഭാസിയെ പുതുമുഖ ജനപ്രിയ നടനായും അനുശ്രീയെ പുതുമുഖ ജനപ്രിയ നടിയായും തെരഞ്ഞെടുത്തു. 


മാതൃഭൂമിന്യൂസ്‌ സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ ജോര്‍ജ്‌ പുളിക്കനാണ്‌ മികച്ച പ്രോഗ്രാം അവതാരകനുള്ള അവാര്‍ഡ്‌ സ്വീകരിച്ചത്‌. മികച്ച വാര്‍ത്താ അവതാരകയ്‌ക്കുളള അവാര്‍ഡ്‌ ഷാനി പ്രഭാകര്‍ ഏറ്റുവാങ്ങി.

 മധു നായര്‍, പ്രവിത പ്രഭാകരന്‍. വി.കെ. സഞ്‌ജു, ജിഷ എലിസബത്ത്‌, സീമ മോഹന്‍ലാല്‍, ജി. ജ്യോതിലാല്‍, ജോസ്‌കുട്ടി പനയ്‌ക്കല്‍, കെ.എം. ശിവ എന്നിവര്‍ക്ക്‌ വിവിധ മേഖലകളിലെ മാധ്യമ അവാര്‍ഡുകള്‍. മികച്ച ആങ്കര്‍ ആയി പൂര്‍ണിമ ഇന്ദ്രജിതിനേയും മികച്ച സീരിയല്‍ സിനിമാട്ടോഗ്രാഫറായി ബാലകുമാറിനെയും തെരഞ്ഞെടുത്തു.