Breaking News

Trending right now:
Description
 
Sep 01, 2013

സ്‌ത്രീധനപീഡനം: ഇന്ത്യയില്‍ മണിക്കൂറില്‍ ഓരോ സ്‌ത്രീകള്‍ മരിക്കുന്നു

image ഇന്ത്യയില്‍ സ്‌ത്രീധനപീഡനം മൂലം ഓരോ മണിക്കൂറിലും ഓരോ സ്‌ത്രീകള്‍ വീതം മരിക്കുന്നതായി പുതിയ കണക്കുകള്‍. ഓരോ വര്‍ഷവും ഇതിന്റെ തോത്‌ കൂടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2007-നും 2011-നുമിടയില്‍ കുത്തനെയുള്ള ഉയര്‍ച്ചയാണ്‌ ഈ കണക്കിലുണ്ടായിരിക്കുന്നത്‌. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ്‌ ബ്യൂറോ (എന്‍സിആര്‍ബി) യാണ്‌ പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്‌. 2012-ല്‍ മാത്രം 8,233 സ്‌ത്രീധനപീഡന മരണങ്ങളാണ്‌ വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. അതായത്‌ മണിക്കൂറില്‍ ശരാശരി ഒരാള്‍ വീതം മരിക്കുന്നു. 2011-ല്‍ 8,618 മരണങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 2007-ല്‍ 8,093 സ്‌ത്രീകളാണ്‌ മരിച്ചതെങ്കില്‍ 2008-ല്‍ അത്‌ 8,172 ആയും 2009-ല്‍ 8,383 ആയും മരണ നിരക്ക്‌ ഉയര്‍ന്നു. 2010-ല്‍ 8,391 സ്‌ത്രീകളാണ്‌ മരിച്ചതെന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു. സമൂഹത്തില്‍ മധ്യവര്‍ഗക്കാരുടെയും പാവപ്പെട്ടവരുടെയും കൂടുംബങ്ങളില്‍ മാത്രമല്ല വളരെ സമ്പന്നമായ കുടുംബങ്ങളില്‍വരെ സ്‌ത്രീധനപീഡനങ്ങളുടെ അളവ്‌ തുല്യമാണെന്ന്‌ ഡല്‍ഹി പൊലീസിലെ അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ സുമന്‍ നാള്‍വ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ ഉയര്‍ന്നവര്‍ പോലും സ്‌ത്രീധനം വാങ്ങാതിരിക്കുന്നില്ല. ഇത്‌ വളരെ ആഴത്തില്‍ ഇന്നത്തെ സമൂഹത്തെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.