Breaking News

Trending right now:
Description
 
Oct 15, 2012

അറബ്‌ വസന്തം കുവൈറ്റിലും?

image കുവൈറ്റ്‌ സിറ്റി: വരാന്‍ പോകുന്ന കുവൈറ്റ്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കുമെന്നും കുവൈറ്റില്‍ അറബ്‌ വസന്തം മോഡല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ കുവൈറ്റിലെ പ്രതിപക്ഷ നേതാക്കളുടെ മുന്നറിയിപ്പ്‌. കുവൈറ്റില്‍ കൊണ്ടുവന്ന നിയമ ഭേദഗതി മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധമായിരിക്കും ഉണ്ടാകുകയെന്നും മുന്‍ ഇസ്ലാമിക്‌ എം പി വാലീദ്‌-അല്‍- തബ്‌തബായി കുവൈറ്റ്‌ സിറ്റിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പങ്കെടുത്തുകൊണ്ട്‌ മുന്നറിയിപ്പ്‌ നല്‌കി. റാലിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. കുവൈറ്റില്‍ ഇലക്ടര്‍ കോണ്‍സ്‌റ്റിറ്റിയൂവന്‍സിയില്‍ നിന്ന്‌ ഇലക്ഷനില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്‌ ഒന്നില്‍ കൂടുതല്‍ തവണ ജയിക്കാനുള്ള സാധ്യത പരിമിതപ്പെടുത്തുന്ന രീതിയില്‍ നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നുവെങ്കിലും കോടതിയും അമീറിന്റെ ഈ ഉത്തരവ്‌ ശരി വച്ചിരുന്നു. കുവൈറ്റ്‌ 2006നു ശേഷം അഞ്ചു തവണയാണ്‌ പാര്‍ലമെന്റ്‌ ഇലക്ഷനെ അഭിമുഖീകരിച്ചിരുത്‌. കഴിഞ്ഞ ഞായറാഴ്‌ച പാര്‍ലമെന്റ്‌ പിരിച്ചുവിട്ടുകൊണ്ട്‌ അമീര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പാര്‍ലമെന്റ്‌ കൂടാതെ നടപ്പാക്കുന്ന നിയമ നടപടികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഈ വരുന്ന ബുധനാഴ്‌ച സംഘടിപ്പിക്കുമെന്ന്‌ പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ആദ്യമായി 1962 മുതല്‍ ജനാധിപത്യരീതിയിലേക്ക്‌ വന്ന കുവൈറ്റ്‌ ഇന്ന്‌ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ്‌. 2006 മുതലാണ്‌ കുവൈറ്റില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്‌. 250 വര്‍ഷമായി കുവൈറ്റ്‌ ഭരിക്കുന്ന അമീര്‍ കുടുംബത്തില്‍ നിന്നു തന്നെയാണ്‌ ഇപ്പോള്‍ ക്രൗണ്‍ പ്രിന്‍സ്‌, പ്രധാനമന്ത്രി, ക്യാബിനറ്റ്‌ മിനിസ്റ്റേഴ്‌സ്‌ എന്നിവരെ തിരഞ്ഞടുത്തിരിക്കുന്നത്‌