Breaking News

Trending right now:
Description
 
Sep 01, 2013

എയര്‍ ഇന്ത്യയുടെ കന്നി 787 ഡ്രീംലൈനര്‍ സിഡ്‌നിയിലെത്തി

image എയര്‍ ഇന്ത്യയുടെ കന്നി കൊമേഴ്‌സ്യല്‍ ബോയിംഗ്‌ 787 ഡ്രീംലൈനര്‍ സിഡ്‌നി എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്‌തു. സിഡ്‌നി, മെല്‍ബണ്‍, ഡല്‍ഹി റൂട്ടിലായിരിക്കും ഡ്രീംലൈനര്‍ സര്‍വീസ്‌ നടത്തുക. ഈ വര്‍ഷാവസാനത്തോടെ 14 ഡ്രീലൈനറുകള്‍ എയര്‍ ഇന്ത്യയ്‌ക്കു വേണ്ടി സര്‍വീസ്‌ നടത്തും.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍നിന്നും 73000 പേരാണ്‌ വിക്ടോറിയയില്‍ മാത്രം സന്ദര്‍ശനം നടത്തിയത്‌. മെല്‍ബണില്‍ കഴിഞ്ഞവര്‍ഷം 25,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു.

വരുംവര്‍ഷങ്ങളില്‍ ഇന്ത്യയില്‍നിന്നും ഓസ്‌ട്രേലിയയിലേയ്‌ക്കു നേരിട്ടുള്ള വിമാനസര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ്‌ എയര്‍ ഇന്ത്യയുടെ പരിപാടി.