Breaking News

Trending right now:
Description
 
Sep 01, 2013

ഫ്‌ളാഷോണ്‍ മീഡിയഫെസ്റ്റ്‌ അവാര്‍ഡ്‌ സന്ധ്യ ഇന്ന്‌ ജെറ്റി പായ്‌ക്കില്‍

image ഫ്‌ളാഷോണ്‍ മീഡിയഫെസ്റ്റ്‌ 2013 അവാര്‍ഡ്‌ നൈറ്റ്‌ ഇന്ന്‌. ഫ്‌ളാഷോണിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ചാനല്‍, പത്രങ്ങള്‍, റേഡിയോ, സിനിമാ രംഗങ്ങളില്‍നിന്നുള്ള മികവുറ്റവരെ ആദരിക്കുന്ന ചടങ്ങ്‌ ഇന്ന്‌ വൈകുന്നേരം ആറരയ്‌ക്ക്‌ കൊച്ചിയിലെ ജെറ്റി പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററില്‍ നടക്കും. നാല്‍പ്പതു പേര്‍ക്കാണ്‌ അവാര്‍ഡുകള്‍ നല്‌കുക. സ്‌ക്വയര്‍ഡ്രൈവ്‌, ഗ്ലോബല്‍ മലയാളം, സിറ്റ ഐടി ഇന്നവേഷന്‍സ്‌ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഫ്‌ളാഷ്‌ഓണ്‍ മീഡിയഫെസ്റ്റ്‌ സംഘടിപ്പിക്കുന്നത്‌.

അജീവനാന്ത പുരസ്‌കാരത്തിന്‌ ഇന്നസെന്റ്‌ അര്‍ഹനായി. ലാല്‍ ജോസാണ്‌ ജനപ്രിയ സംവിധായകന്‍. അയാളും ഞാനും തമ്മില്‍ ആണ്‌ മികച്ച സിനിമ, ശ്രീനാഥ്‌ ഭാസിയെ പുതുമുഖ ജനപ്രിയ നടനായും അനുശ്രീയെ പുതുമുഖ ജനപ്രിയ നടിയായും തെരഞ്ഞെടുത്തു.

മാതൃഭൂമിന്യൂസ്‌ സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ ജോര്‍ജ്‌ പുളിക്കനാണ്‌ മികച്ച പ്രോഗ്രാം അവതാരകനുള്ള അവാര്‍ഡ്‌. മികച്ച വാര്‍ത്താ അവതാരകയായി ഷാനി പ്രഭാകറിനെയും ന്യൂസ്‌ റീഡറായി എം.വി. നികേഷ്‌കുമാറിനെയും തെരഞ്ഞെടുത്തു. മധു നായര്‍, പ്രവിത പ്രഭാകരന്‍. വി.കെ. സഞ്‌ജു, ജിഷ എലിസബത്ത്‌, സീമ മോഹന്‍ലാല്‍, നിമി ജോര്‍ജ്‌, ജി. ജ്യോതിലാല്‍, ജോസ്‌കുട്ടി പനയ്‌ക്കല്‍, കെ.എം. ശിവ എന്നിവര്‍ക്ക്‌ വിവിധ മേഖലകളിലെ മാധ്യമ അവാര്‍ഡുകള്‍. മികച്ച ആങ്കര്‍ ആയി പൂര്‍ണിമ ഇന്ദ്രജിതിനേയും മികച്ച സീരിയല്‍ സിനിമാട്ടോഗ്രാഫറായി ബാലകുമാറിനെയും തെരഞ്ഞെടുത്തു.