Breaking News

Trending right now:
Description
 
Sep 01, 2013

ഷാരൂഖ്‌ ഖാന്റെ ടെംപ്‌റ്റേഷന്‍ റീലോഡഡ്‌ ഒക്ടോബര്‍ 9-ന്‌ പെര്‍ത്തില്‍

Vinod Mathai
image ബോളിവുഡിന്റെ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാന്റെ ലൈവ്‌ കണ്‍സര്‍ട്ട്‌ - ടെംപ്‌റ്റേഷന്‍ റീലോഡഡ്‌ - ഓസ്‌ട്രേലിയയില്‍ എത്തുന്നു. ലോകത്തെ പ്രമുഖ 12 നഗരങ്ങളിലെ പ്രകടനത്തിനുശേഷമാണ്‌ ഷാരൂഖ്‌ ഓസ്‌ട്രേലിയയിലെത്തുന്നത്‌. മാധുരി ദീക്ഷിത്‌, മറ്റു പ്രമുഖ നടിമാര്‍, നര്‍ത്തകര്‍, ഗായകര്‍ എന്നു തുടങ്ങി 110 പേരടങ്ങുന്ന സംഘവും ഷാരൂഖിനൊപ്പമുണ്ട്‌.

ഒക്ടോബര്‍ ഒന്‍പതിനാണ്‌ പെര്‍ത്ത്‌ അരീനയിലെ ഷോ. പ്രീമിയം ടിക്കറ്റുകള്‍ പ്രീ-സെയില്‍സിലൂടെ സ്വന്തമാക്കാം. സെപ്‌റ്റംബര്‍ ഒന്നിന്‌ വൈകുന്നേരം അഞ്ചുവരെയാണ്‌ പ്രീമിയം ടിക്കറ്റുകള്‍ ലഭിക്കുക. സ്റ്റാന്‍ഡാര്‍ഡ്‌ ടിക്കറ്റുകളും പ്രീമിയം ടിക്കറ്റ്‌ പായ്‌ക്കേജുകളും സെപ്‌റ്റംബര്‍ രണ്ടിന്‌ രാവിലെ പത്തു മുതല്‍ ലഭിച്ചു തുടങ്ങും. ഒക്ടോബര്‍ നാലിന്‌ ഓക്ക്‌ലന്‍ഡിലും ഒക്ടോബര്‍ ഏഴിന്‌ സിഡ്‌നിയിലും ഷാരൂഖ്‌ഖാന്‍ ഷോയുണ്ട്‌.