Breaking News

Trending right now:
Description
 
Aug 31, 2013

രഞ്‌ജിത്‌ മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ്‌ അട്ടിമറിച്ചത്‌ ഗൂഡാലോചനയോ, ഉത്തരേന്ത്യന്‍ ലോബിയോ?

image ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെടുക എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുകയായിരുന്നു രഞ്‌ജിത്‌ മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡിന്റെ കാര്യത്തില്‍. ട്രിപ്പിള്‍ ദേശീയ ചാമ്പ്യനും ഏഷ്യന്‍ ഗ്രാന്‍പ്രീയിലെ സ്വര്‍ണജേതാവുമായ രഞ്‌ജിത്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങാന്‍ ഏറ്റുവാങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ ശേഷിക്കെയാണ്‌ അവാര്‍ഡ്‌ മരവിപ്പിച്ചിരിക്കുകയാണെന്ന്‌ അറിയിപ്പു കിട്ടുന്നത്‌.

രഞ്‌ജിത്‌ നേരത്തെ ഉത്തേജക മരുന്ന്‌ പരിശോധനയില്‍ പരാജയപ്പെട്ടുവെന്നു കാണിച്ചുള്ള ഒരു കത്തിന്റെയും അതേത്തുടര്‍ന്നുള്ള വാര്‍ത്തയുടെയും പേരിലായിരുന്നു കായികമന്ത്രാലയത്തിന്റെ ഈ നടപടി. വിശദമായ പരിശോധനകള്‍ക്കു ശേഷം പ്രഖ്യാപിക്കപ്പെട്ട അവാര്‍ഡ്‌ മരവിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ നാണം കെട്ട്‌ തല കുമ്പിടുന്നത്‌ കേരളമാണ്‌. ഞെട്ടിപ്പോയെന്നാണ്‌ രഞ്‌ജിത്‌ പ്രതികരിച്ചത്‌. മുംബെയിലും ഡല്‍ഹിയിലും പിടിയിലായ കൂട്ടബലാത്സംഗക്കേസിലെ പ്രതികളോടു ചെയ്‌തതിലും ക്രൂരമായിപ്പോയി ഈ 'സമ്മാനം' എന്നും രഞ്‌ജിത്‌ പറഞ്ഞു. 

Renjith Maheshwary - Triple Jump - 2012 London Olympics

2008-ല്‍ കൊച്ചിയില്‍ നടന്ന ദേശീയ അത്‌ലറ്റിക്‌ മീറ്റില്‍ രഞ്‌ജിത്‌ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചിരുന്നുവെന്ന്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പോസീറ്റീവ്‌ ആണെന്നു കണ്ടെത്തുകയും മൂന്നു മാസത്തേയ്‌ക്ക്‌ മത്സരങ്ങളില്‍നിന്ന്‌ വിലക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, മൂന്നുമാസത്തെ വിലക്ക്‌ ശിക്ഷയായി കണക്കാക്കാനാവില്ലെന്ന്‌ സ്‌പോര്‍ട്‌സ്‌ രംഗത്തുള്ളവര്‍ പറയുന്നു. അര്‍ജുന അവാര്‍ഡ്‌ മാനദണ്ഡത്തിലും ഇക്കാര്യം പറയുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രഞ്‌ജിത്തിനെ വിലക്കിയ സമിതിയാണ്‌ അര്‍ജുന അവാര്‍ഡിനായി ശിപാര്‍ശ ചെയ്‌തതും.


അവാര്‍ഡ്‌ദാന ചടങ്ങില്‍ പങ്കെടുക്കരുതെന്നും അന്വേഷണത്തിന്‌ ശേഷം നിരപരാധിയെന്നു കണ്ടാല്‍ മറ്റൊരു അവസരത്തില്‍ അവാര്‍ഡ്‌ നല്‌കാം എന്നുമാണ്‌ സ്‌പോര്‍ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ അറിയിച്ചത്‌. കായികരംഗത്ത്‌ കനത്ത സംഭാവന നല്‌കുന്ന കേരളത്തിലെ താരങ്ങളെ പ്രമുഖ അവാര്‍ഡുകളില്‍നിന്നെല്ലാം ഒഴിച്ചുനിര്‍ത്തുന്നുവെന്ന്‌ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ടോം ജോസിന്‌ ഇക്കുറി അര്‍ജുന അവാര്‍ഡ്‌ നല്‌കാതിരുന്നതും ഏറെ വിമര്‍ശനത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു.