Breaking News

Trending right now:
Description
 
Oct 15, 2012

ആണും പെണ്ണും ഇങ്ങനെ ഇടപെട്ടാല്‍ പീഡനം നടക്കുമെന്ന്‌ മമത ബാനര്‍ജി

image കോല്‍ക്കത്ത: പണ്ടൊക്കെ ആണും പെണ്ണും കൈകള്‍ കൂട്ടിപ്പിടിച്ചാല്‍ പോലും മാതാപിതാക്കള്‍ അവരെ പിടികൂടി ശിക്ഷിക്കുമായിരുന്നുവെന്നും എന്നാല്‍, ഇന്ന്‌ കൂടുതല്‍ സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്നതാണ്‌ പീഡനം കൂടാന്‍ കാരണമെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

വിവാഹപ്രായം കുറച്ചാല്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നതു തടയാമെന്നു നേരത്തെ ഹരിയാനയിലെ ഖാപ്‌ പഞ്ചായത്ത്‌ ഭരണസമിതിയും ഇതിനെ ശരിവച്ച്‌ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്കു നേര്‍ക്കു നടക്കുന്ന പീഡനപരമ്പരകളുടെ പശ്ചാത്തലത്തിലായിരുന്നു പഞ്ചായത്ത്‌ അംഗങ്ങളുടെയും ഇതിനെ പിന്തുണച്ച്‌ മുഖ്യമന്ത്രിയുടെയും പ്രസ്‌താവന വന്നത്‌. ഇതിനുപിന്നാലെയാണ്‌ വിവാദ പ്രസ്‌താവനയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമെത്തിയത്‌.

മുമ്പ്‌ പുരുഷന്മാരും സ്‌ത്രീകളും കൈകള്‍ കൂട്ടിപിടിച്ചു പോയാല്‍ മാതാപിതാക്കള്‍ അവരെ പിടിക്കുമായിരുന്നു. മാതാപിതാക്കള്‍ അവരെ വഴക്കുപറയുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി തുറന്ന ചന്തയിലെ പോലെയാണ്‌. മാധ്യമങ്ങള്‍ എല്ലാ ദിവസവും പീഡനവാര്‍ത്തകള്‍ക്ക്‌ കൂടുതലായി പ്രാധാന്യം കൊടുക്കുന്നു. അതു കണ്ടാല്‍ തോന്നും ഇതു പീഡിപ്പിക്കുന്നവരുടെ നാടാണെന്ന്‌. ചില ചാനലുകള്‍ വാര്‍ത്തകള്‍ തെറ്റായ രീതിയില്‍ വ്യഖ്യാനിക്കുന്നുമുണ്ടെന്നും മമത ആരോപിച്ചു.