Breaking News

Trending right now:
Description
 
Aug 30, 2013

ഒഐസിസി സിഡ്‌നിയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോര്‍ജ്‌ തോമസ്‌
image
സിഡ്‌നി: ഒഐസിസി സിഡ്‌നി സോണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 67-ാമത്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

മൂര്‍ബാങ്ക്‌ സെന്റ്‌ ജോസഫ്‌ പാരിഷ്‌ഹാളില്‍ നടന്ന ചടങ്ങില്‍ ഒഐസിസി സിഡ്‌നി പ്രസിഡന്റ്‌ കോശി ജേക്കബ്‌ അധ്യക്ഷത വഹിച്ചു. സ്റ്റാത്‌സ്‌ ഫീല്‍ഡ്‌ കൗണ്‍സില്‍ കൗണ്‍സിലര്‍ രാജ്‌ ദത്ത മുഖ്യാതിഥിയായി പങ്കെടുത്ത്‌ പ്രഭാഷണം നടത്തി. ഒഐസിസി സിഡ്‌നി ജനറല്‍ സെക്രട്ടറി വിപിന്‍ മാത്യൂസ്‌ സ്വാഗതം ആശംസിച്ചു. ഒഐസിസി ദേശീയ സെക്രട്ടറി ജോസ്‌ വാരാപ്പുഴ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു.

അന്യനാട്ടിലും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുവാന്‍ ഉത്സാഹം കാണിച്ച ഒഐസിസി പ്രവര്‍ത്തകരെ ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ടെലിഫോണിലൂടെ അഭിനന്ദിച്ചു. മൂവാറ്റുപുഴ എംഎല്‍എ ജോസഫ്‌ വാഴയ്‌ക്കന്‍, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്‌, കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്‌ദുള്‍ ലത്തീഫ്‌ എന്നിവര്‍ ടെലിഫോണിലൂടെ സന്ദേശം നല്‍കി.

ഒഐസിസി സിഡ്‌നി വൈസ്‌ പ്രസിഡന്റ്‌ കെ.ജി സജീവ്‌ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം ജോജോ ജോര്‍ജ്‌ പരിപാടികളുടെ അവതാരകനായിരുന്നു.