Breaking News

Trending right now:
Description
 
Aug 30, 2013

ശോഭാ സിറ്റിയെക്കുറിച്ചറിയാന്‍ അഹമ്മദാബാദില്‍ പ്രോപ്പര്‍ട്ടി എക്‌സ്‌പോ

image കേരളത്തിലെ പ്രമുഖ റെസിഡന്‍ഷ്യല്‍ ടൗണ്‍ഷിപ്‌ നിര്‍മാതാക്കളായ ശോഭാ സിറ്റി അഹമ്മദാബാദില്‍ പ്രോപ്പര്‍ട്ടി എക്‌സ്‌പോ നടത്തുന്നു. ഓഗസ്‌റ്റ്‌ 31, സെപ്‌റ്റംബര്‍ 1 തീയതികളില്‍ അഹമ്മദാബാദ്‌ സര്‍ഖേജ്‌ ഗാന്ധിനഗര്‍ ഹൈവേയിലെ രാജ്‌പഥ്‌ ക്ലബ്‌ ലിമിറ്റഡില്‍ രാവിലെ പത്തു മുതല്‍ രാത്രി എട്ടുവരെ കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പുകളിലൊന്നായ ശോഭാ സിറ്റി തൃശൂരിനെക്കുറിച്ച്‌ വിശദവിവരങ്ങള്‍ അറിയാന്‍ കഴിയുമെന്ന്‌ ശോഭാ സിറ്റി സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ഹെഡ്‌ സ്‌റ്റാലിന്‍ ബേബി അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ നമ്പര്‍  : 099950 55077



അന്‍പത്തഞ്ച്‌ ഏക്കര്‍ സ്ഥലത്തായി 6.5 ഏക്കര്‍ വിസ്‌തൃതിയുള്ള മനുഷ്യനിര്‍മിതമായ തടാകത്തിന്റെ കരയിലാണ്‌ ശോഭാ സിറ്റി ഉയര്‍ന്നുവരുന്നത്‌. പാര്‍ക്ക്‌ വേകള്‍, ഗ്രീന്‍ കോറിഡോര്‍, 32 മീറ്റര്‍ വരെ വീതിയുള്ള 4 ലെയ്‌ന്‍ റോഡുകള്‍, ശോഭാ സിറ്റി മാള്‍, ലക്ഷ്വറി ബിസിനസ്‌ ഹോട്ടല്‍, ആയൂര്‍വേദ സ്‌പാ, ക്ലബ്‌ ഹൗസ്‌ തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ളതാണ്‌ ശോഭാ സിറ്റി.