Breaking News

Trending right now:
Description
 
Aug 30, 2013

ആറു വിമാനത്താവളങ്ങളുടെ നിര്‍മാണവവും നടത്തിപ്പും സ്വകാര്യമേഖലയ്‌ക്ക്‌

image ഡല്‍ഹി, മുംബൈ, ഹൈദരാബാദ്‌, ബാംഗളൂര്‍ എന്നിവയ്‌ക്കു പിന്നാലെ ചെന്നൈ, കോല്‍ക്കത്ത ഉള്‍പ്പെടെ പുതിയ ആറു വിമാനത്താവള കമ്പനികളില്‍ 100% സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവരെ എയര്‍പോര്‍ട്ട്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യയാണ്‌ വിമാനത്താവളങ്ങളുടെ നിര്‍മാണം നിര്‍വഹിച്ചിരുന്നത്‌. പുതുതായി ജോധ്‌പുര്‍, ഗോഹട്ടി, ലക്‌നോ, അഹമ്മദാബാദ്‌, കോല്‍ക്കത്ത എന്നിവടങ്ങളില്‍ നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ക്കു വേണ്ടി സ്വകാര്യ കമ്പനികളില്‍ നിന്നു യോഗ്യതാ അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. 30 വര്‍ഷത്തേക്ക്‌ ഈ വിമാനങ്ങളുടെ നടത്തിപ്പ്‌ ഇളവുകളോടെ പാട്ടത്തിനു നല്‍കും. ബന്ധപ്പെട്ട സ്വകാര്യ കമ്പനിയില്‍ നിന്നു വരുമാനത്തില്‍ ഒരുഭാഗം നോഡല്‍ ഏജന്‍സിയായ എയര്‍പോര്‍ട്ട്‌ അഥോറിറ്റിക്കു ലഭിക്കും. സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന വിമാനത്താവള സംരംഭങ്ങളില്‍ അഥോറിറ്റി ഓഹരി അവകാശം ഉണ്ടായിരിക്കില്ല. മുംബൈ, ഡല്‍ഹി വിമാനത്താവങ്ങളില്‍ ഇപ്പോള്‍ സ്വകാര്യ മേഖലയ്‌ക്ക്‌ 26% ഓഹരി പങ്കാളിത്തമാണുള്ളത്‌. ഇവിടെ 46% വരുമാന വിഹിതം അഥോറിറ്റിക്കാണ്‌. നിര്‍മാണച്ചുമതലയുടെ ഭൂരിഭാഗവും അഥോറിറ്റി നിര്‍വഹിച്ച സാഹചര്യത്തിലാണിത്‌. വിമാനത്താവള വികസനത്തിലും നടത്തിപ്പിലും മുന്‍പരിചയം പോലുമില്ലാത്ത കമ്പനികള്‍ക്കും ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാം.