Breaking News

Trending right now:
Description
 
Aug 29, 2013

ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ അഡ്‌ലൈഡില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍

George Thomas
image

അഡ്‌ലൈഡ്‌: ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ അഡ്‌ലൈഡില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഓഗസ്റ്റ്‌ 17ന്‌ ശനിയാഴ്‌ച വുഡ്‌ വില്‍ സെന്റ്‌ മാര്‍ഗരറ്റ്‌ ചര്‍ച്ച്‌ ഹാളില്‍ നടന്നു.

രക്ഷാധികാരി സജി വര്‍ഗീസ്‌ ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ആന്റണി മാവേലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിജു ജോസഫ്‌ ഏവരേയും സ്വാഗതം ചെയ്‌തു.

ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനും വ്യത്യസ്‌ത മതസമുദായങ്ങള്‍ തമ്മില്‍ സാഹോദര്യത്തോടെ ജീവിക്കുവാനും ഭാരതത്തിന്റെ ശയസ്‌ ലോകരാജ്യങ്ങളുടെ മുമ്പില്‍ ഉയര്‍ത്തിപിടിക്കുവാനും ഭരണാധികാരികള്‍ക്ക്‌ കഴിയട്ടെ എന്ന്‌ ഒഐസിസി പ്രതിനിധികള്‍ ആശംസിച്ചു.

ഓസ്‌ട്രേലിയയിലെ എല്ലാ പ്രവാസി ഭാരതീയര്‍ക്കും ഒഐസിസി അഡ്‌ലൈഡ്‌ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ സംസ്‌കാരത്തെയും മൂല്യങ്ങളെയും ബഹുമാനിച്ച്‌ ജീവിക്കുവാന്‍ നാം ശ്രമിക്കണം. മികച്ച ജീവിത നിലവാരവും പൗരാവകാശങ്ങളും ലഭ്യമാക്കാന്‍ ഭരണാധികാരികള്‍ കാണിക്കുന്ന അര്‍പ്പണബോധം ഭാരതത്തിനും അതുപോലെ ലോകരാജ്യങ്ങള്‍ക്കും മാതൃകയാണ്‌.

കമ്മിറ്റി അംഗം റോയി മഞ്ഞളി പ്രോഗ്രാം കോഓര്‍ഡിനേറ്ററായിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക്‌ രക്ഷാധികാരി സജി വര്‍ഗീസ്‌ ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.

ജിജോ വര്‍ഗീസ്‌, ജിയോ ജോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ പ്രശാന്ത്‌ സോബിനാഥന്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. അംഗങ്ങളായ ഗോവിന്ദ്‌ നാരായണന്‍, ബിനു മാത്യു, ജോമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ എബി മാത്യു സ്വാതന്ത്ര്യദിന സന്ദേശവും കൃതജ്ഞതയും രേഖപ്പെടുത്തി.