Breaking News

Trending right now:
Description
 
Oct 15, 2012

ലോകത്തിലാദ്യമായി ലുക്കീമിയയ്‌ക്ക്‌ പുതിയ നാനോ മരുന്ന്‌

image കൊച്ചി: ലുക്കീമിയയ്‌ക്ക്‌ പുതിയ നാനോ മരുന്ന്‌ കണ്ടുപിടിച്ചതായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ വെളിപ്പെടുത്തി. നാനോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ പുതിയ മരുന്ന്‌ വികസിപ്പിച്ചെടുത്തത്‌. രക്താര്‍ബുധ കോശങ്ങളുടെ വളര്‍ച്ച തടയാനുള്ള പ്രതിരോധമരുന്നായി പുതിയ നാനോ മെഡിസിന്‍ പ്രയോജനപ്പെടും. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ്‌ ഈ മരുന്ന്‌ കണ്ടുപിടിച്ചതെന്നും ലോകത്തിലാദ്യമായിട്ടാണെന്നും അമൃത നാനോ ഗവേഷണവിഭാഗം മേധാവി ഡോ.ശാന്തി നായര്‍ അവകാശപ്പെട്ടു. നിലവിലുള്ള മരുന്നുകള്‍ പ്രയോഗിക്കുമ്പോള്‍ ചില അവസരങ്ങളില്‍ രക്താര്‍ബുദ കോശങ്ങള്‍ മരുന്നിനെതിരെ പ്രതിരോധശേഷി നേടും. ഇത്തരം സാഹചര്യങ്ങളില്‍ നാനോ മരുന്ന്‌ ഫലപ്രദമാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ക്രോണിക്‌ മൈലോയ്‌ഡ്‌ ലുക്കീമിയ ബാധിച്ച രോഗികള്‍ക്ക്‌ സാധാരണയായി നല്‍കുന്ന ഇമാറ്റിനിബ്‌ മരുന്നിന്റെ പോരായ്‌മകള്‍ നികത്തുന്നതാണ്‌ പുതിയ മരുന്ന്‌. മരുന്നിന്റെ ഫലങ്ങള്‍ പരീക്ഷണശാലയില്‍ തെളിയിക്കപ്പെട്ടുകഴിഞ്ഞുവെന്നും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതാണ്‌ പുതിയ മരുന്നെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു.