Breaking News

Trending right now:
Description
 
Aug 29, 2013

രൂപ തിരിച്ചു കയറി

image മുംബൈ: റിസര്‍വ്‌ ബാങ്ക്‌ ഇടപെടലിലൂടെ രൂപയുടെ നില മെച്ചപ്പെട്ടു. ബുധനാഴ്‌ച ഡോളറിന്‌ 68.80 വരെയെത്തിയ രൂപയുെട മൂല്യം ഇന്ന്‌ 66.92- ലേക്ക്‌ എത്തി. ഓഹരി വിപണിയിലും ഇതിനേച്ചുടര്‍ന്ന്‌ ഉണര്‍വുണ്ടായി.

എണ്ണ ഇറക്കുമതി കമ്പനികള്‍ക്ക്‌ ഡോളര്‍ വാങ്ങാനും വില്‍ക്കാനും പ്രത്യേക ജാലകം ഏര്‍പ്പെടുത്തിയാണ്‌ റിസര്‍വ്‌ ബാങ്ക്‌ രൂപയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചത്‌. ഇന്ത്യയിലെ മൂന്ന്‌ പൊതുമേഖല എണ്ണ വിതരണക്കാരായ ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നീ കമ്പനികള്‍ക്കാണ്‌ പ്രത്യേക ജാലകം തുറന്നിരിക്കുന്നത്‌. ഇതുവഴി എണ്ണ ഇറക്കുമതിക്ക്‌ വേണ്ടിയുള്ള ഡോളര്‍ ആര്‍ബിഐ നിര്‍ദേശിക്കുന്ന ബാങ്കില്‍നിന്ന്‌ കമ്പനികള്‍ക്കു വാങ്ങാം. പകരം രൂപ നല്‍കേണ്ടി വരും. ഈ തുക ആഗോള കറന്‍സി മാര്‍ക്കറ്റില്‍ പോവുകയില്ല. അങ്ങനെ രൂപയുടെ മൂല്യം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താനാകും.

ഈ നടപടി പ്രഖ്യാപിച്ച ഉടനെ തന്നെ രൂപയുടെ നിലയില്‍ വലിയ മാറ്റം കണ്ടുതുടങ്ങി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ നില തുടരുമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ അറിയിച്ചു്‌. നടപടി തുടങ്ങിയ ഉടനെതന്നെ സെന്‍സെക്‌സ്‌ ഇരുന്നൂറു പോയിന്റ്‌ ഉയര്‍ന്നു. സ്വര്‍ണവിലയും കുറയുമെന്നാണ്‌ സൂചന.