Breaking News

Trending right now:
Description
 
Aug 29, 2013

നാനോയെ സ്‌മാര്‍ട്‌സിറ്റി കാര്‍ ആക്കാന്‍ കമ്പനി തയാറെടുപ്പുതുടങ്ങി

image നാനോയെ കൂടുതല്‍ മികവുറ്റതാക്കി സ്‌മാര്‍ട്‌സിറ്റി കാര്‍ ആക്കാന്‍ ടാറ്റാ കമ്പനി ഒരുങ്ങുന്നു. പവര്‍ സ്റ്റിയറിംഗ്‌ ഉള്‍പ്പെടെ മറ്റു മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളുമായി പുതിയ നാനോ വരുമെന്നു ടാറ്റാ സണ്‍സ്‌ ചെയര്‍മാന്‍ സൈറസ്‌ മിസ്‌ട്രി അറിയിച്ചു. ഉപയോക്‌താക്കളെ കേന്ദ്രീകരിച്ചുള്ള വില്‍പ്പനയായിരിക്കും ഇനി മുതല്‍. കൂടുതല്‍ മൈലേജ്‌, മികച്ച ഉള്‍ഭാഗം, പവര്‍ സ്റ്റിയറിംഗ്‌, മൊത്തത്തിലുള്ള ഭംഗി തുടങ്ങിയവ പരിഷ്‌കരിക്കുമെന്നു ടാറ്റാ മോട്ടോഴ്‌സ്‌ ഓഹരി ഉടമകളുടെ യോഗത്തില്‍ മിസ്‌ട്രി അറിയിച്ചു. ടാറ്റാ മോട്ടോഴ്‌സിന്റെ കാര്‍ ബിസിനസ്‌ തീര്‍ന്നു എന്നുവരെ ചില ഓഹരി ഉടമകള്‍ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ ഇതു തള്ളിയ ചെയര്‍മാന്‍ പുതിയ കാറുകള്‍ക്കായി തുടര്‍ന്നും നിക്ഷേപമിറക്കുമെന്ന്‌ വ്യക്‌തമാക്കി. ലോകത്തിലെ ഏറ്റവും ചെറിയ കാര്‍ ആയ നാനോയുടെ വില്‍പ്പനയിലുണ്ടായ കുറവാണ്‌ പുതിയ ചിന്താഗതിക്ക്‌ കമ്പനിയെ പ്രേരിപ്പിക്കുന്നത്‌. പ്രതിമാസം 20,000 യൂണിറ്റ്‌ വില്‍പ്പന പ്രതീക്ഷിച്ചിറക്കിയ നാനോയുടെ 28% താഴ്‌ന്ന്‌ 53,848 ലേക്കു താഴുന്നതാണു കണ്ടത്‌. ഈ സാമ്പത്തികവര്‍ഷം ആദ്യ നാലുമാസത്തില്‍ വില്‍പ്പന പിന്നെയും 78.21% താഴ്‌ന്ന്‌ 6017 യൂണിറ്റിലെത്തി. പിന്നീട്‌ മൂന്നക്ക നമ്പറിലേക്കു വരെ ഇടിഞ്ഞു. കഴിഞ്ഞ രണ്ടുമാസം 4000 നാനോയാണ്‌ വിറ്റഴിച്ചത്‌. ആകര്‍ഷകമായ വന്‍ വാഗ്‌ദാനങ്ങള്‍ നിരത്തിയിട്ടും കാര്യമായ നേട്ടമുണ്ടായില്ലെന്നും പുനരാലോചനയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌.