Breaking News

Trending right now:
Description
 
Aug 29, 2013

മലാലയ്‌ക്ക്‌ അന്താരാഷ്‌ട്ര കുട്ടികളുടെ സമാധാന പുരസ്‌കാരം

image പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയതിനു താലിബാന്റെ ആക്രമണത്തിനിരയായ പാക്‌ ബാലിക മലാല യൂസുഫ്‌സായ്‌ 2013 ലെ അന്താരാഷ്‌ട്ര കുട്ടികളുടെ സമാധാന പുരസ്‌കാരത്തിന്‌ അര്‍ഹയായി. അടുത്തമാസം ആറിനു ഹേഗില്‍ നടക്കുന്ന ചടങ്ങില്‍ ഒരു ലക്ഷം യൂറോയുടെ പുരസ്‌കാരം മലാലയ്‌ക്കു വിതരണം ചെയ്യുമെന്ന്‌ അവാര്‍ഡ്‌ നല്‌കുന്ന ഡച്ച്‌ സംഘടന കിഡ്‌സ്‌റൈറ്റ്‌സ്‌ അറിയിച്ചു. 2011 ലെ സമാധാന നൊബേല്‍ ജേതാക്കളിലൊരാളായ യെമന്‍ സ്വദേശിനി തവാക്കുല്‍ കാര്‍മന്‍ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുക. കഴിഞ്ഞവര്‍ഷം ഒക്‌ടോബരില്‍ പാക്കിസ്ഥാനിലെ സ്വാത്തു താഴ്‌വരയില്‍ താലിബാന്റെ ആക്രമണത്തില്‍ തലയ്‌ക്കു ഗുരുതര പരിക്കേറ്റ മലാല ബ്രിട്ടനിലെ വിദഗ്‌ധ ചികിത്സയില്‍ സുഖം പ്രാപിക്കുകയായിരുന്നു. ബ്രിട്ടനിലാണു ഇപ്പോള്‍ സ്ഥിരതാമസം.