Breaking News

Trending right now:
Description
 
Aug 27, 2013

രൂപയുടെ മൂല്യം 66 കടന്നു

image
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റിക്കാര്‍ഡ്‌ തകര്‍ച്ചയില്‍. രൂപയുടെ മൂല്യം ഇടിഞ്ഞ്‌ 66.08 -ലെത്തി. തിങ്കളാഴ്‌ച 64.30 രൂപയായിരുന്നു ക്ലോസിംഗ്‌ നിരക്ക്‌. ഇതിനെ അപേക്ഷിച്ച്‌ 2.8 ശതമാനം മൂല്യത്തില്‍ ഇടിവുണ്ടായി. രാവിലെ 65.22 ലായിരുന്നു വ്യാപാരത്തുടക്കം. തുടര്‍ന്ന്‌ 66 ലേക്ക്‌ എത്തുകയായിരുന്നു. 

മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്‌ ബാങ്ക്‌ കൈക്കൊള്ളുന്ന നടപടികള്‍ ഫലം ചെയ്യാത്തത്‌ വിപണിയെയും ആശങ്കയിലാഴ്‌ത്തുകയാണ്‌. രാജ്യത്തിന്റെ കറന്റ്‌ അക്കൗണ്‌ട്‌ കമ്മി പ്രതീക്ഷിച്ചതിലും കൂടുമെന്ന ആശങ്ക പരന്നതും വിലയിടിവിന്‌ കാരണമായി. ഇതേസമയം രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ സെന്‍സെക്‌സ്‌ 570 പോയിന്റ്‌ ഇടിഞ്ഞ്‌ 17,988 ലെത്തി. നിഫ്‌റ്റിയില്‍ 181 പോയിന്റ്‌ ഇടിഞ്ഞ്‌ 5296 ആയി.