Breaking News

Trending right now:
Description
 
Aug 27, 2013

ഖത്തറിലെ സ്‌പോണ്‍സര്‍മാരുടെ നിയമലംഘനത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാം

അലീന ജോബി
image ഖത്തറിലെ തൊഴിലിടങ്ങളില്‍ സ്‌പോണ്‍സര്‍മാര്‍ നിയമലംഘനം നടത്തിയാല്‍ നിയമപരമായി നേരിടാനും പരാതികള്‍ നല്‌കാനും തൊഴിലാളികള്‍ തയാറാകണമെന്ന്‌ തൊഴില്‍നിയമവിദഗ്‌ധര്‍. നിയമലംഘനം നടത്തുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാം. നിയമലംഘനങ്ങള്‍ക്കെതിരേ ഖത്തര്‍ കോടതിയേയോ വിദേശകാര്യമന്ത്രാലയത്തെയോ സമീപിക്കാം.

ജീവനക്കാരനെ സ്‌പോണ്‍സര്‍ ശാരീരികമായി ഉപദ്രവിക്കുകയോ പാര്‍ട്‌ണര്‍ഷിപ്പ്‌ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയോ അവകാശങ്ങള്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുകയാണെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള മനുഷ്യാവകാശ വകുപ്പിനെ സമീപിക്കാമെന്നും നിയമവിദഗ്‌ധര്‍ വ്യക്തമാക്കുന്നു.

ലാഭവിഹിതം, സ്വത്തുക്കളുടെ കൈവശാവകാശം, റെസിഡന്റ്‌ പദവി തുടങ്ങിയ കാര്യങ്ങളിലെ തകര്‍ക്കങ്ങള്‍ക്ക്‌ വിദേശത്തുനിന്നുള്ളവര്‍ക്ക്‌ പ്രത്യേക അവകാശങ്ങളുണ്ട്‌. വിദേശത്തുനിന്നെത്തി ജോലി ചെയ്യുന്നവര്‍, വിദേശത്തുനിന്നുള്ള നിക്ഷേപകര്‍ എന്നിവര്‍ക്ക്‌ സ്‌പോണ്‍സര്‍മാര്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ പേഴ്‌സണല്‍ സ്‌പോണ്‍സര്‍ഷിപ്‌ നിയമം, കമ്പനി നിയമം എന്നിവയുടെ പരിരക്ഷ ലഭിക്കും. 



സ്‌പോണ്‍സറുമായി തര്‍ക്കമുണ്ടായാല്‍ വിദേശതൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്‌ ഖത്തര്‍ നിയമത്തില്‍ ഒട്ടേറെ നിയമങ്ങളുണ്ട്‌. വസ്‌തുക്കള്‍ പിടിച്ചെടുക്കുന്നതുപോലെയുള്ള കുറ്റകൃത്യങ്ങള്‍ക്ക്‌ സിവില്‍ കോടതികളെ സമീപിക്കണം. ഇതേക്കുറിച്ച്‌ അന്വേഷിക്കുന്നതിന്‌ കോടതികള്‍ സമിതികള്‍ രൂപീകരിക്കുകയും തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്യും.