Breaking News

Trending right now:
Description
 
Aug 27, 2013

ടൈഫോയ്‌ഡിനെതിരേ പുതിയ വാക്‌സിന്‍

image മാരകമായ ടൈഫോയ്‌ഡിനെതിരേ ആറു മാസം പ്രായമായ കുഞ്ഞുങ്ങള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പുതിയ വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി ഹൈദരാബാദ്‌ കമ്പനിയായ ഭാരത്‌ ബയോടെക്‌ അറിയിച്ചു. ടൈപ്‌ബാര്‍-ടിസിവി എന്നറിയപ്പെടുന്ന വാക്‌സിന്‍ ഇത്തരത്തില്‍ ലോകത്തില്‍ത്തന്നെ ആദ്യത്തേതാണെന്നു കമ്പനി പറയുന്നു. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ണ വിജയമായിരുന്നുവെന്നു ഭാരത്‌ ബയോടെക്‌ എംഡി കൃഷ്‌ണ എം. ഇള പറഞ്ഞു. സാല്‍മൊനല്ല ടിഫി എന്നറിയപ്പെടുന്ന മാരകമായ ബാക്‌ടീരിയ പടര്‍ത്തുന്ന ടൈഫോയ്‌ഡ്‌ മൂലം ലോകമെമ്പാടും ലക്ഷക്കണക്കിനാളുകള്‍ ഓരോവര്‍ഷവും മരിക്കുന്നുണ്ട്‌. ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതു നാലാംതലമുറ വാക്‌സിനാണ്‌. ദീര്‍ഘകാലാടിസ്ഥനത്തിലുള്ള സംരക്ഷണവും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള സംരക്ഷണവുമാണു വാക്‌സിന്‍ ഉറപ്പുവരുത്തുന്നത്‌. ജെനോം വാലിയില്‍ പ്രീഫില്‍ഡ്‌ സിറിഞ്ചിലുള്ള വാക്‌സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്‌പാദനം ആരംഭിച്ചുകഴിഞ്ഞു. വില നിശ്ചയിച്ചിട്ടില്ല. ടൈഫോയ്‌ഡ്‌ മൂലം ഓരോവര്‍ഷവും രണ്ടരലക്ഷം മുതല്‍ ആറുലക്ഷം പേര്‍ വരെ മരിക്കുന്നുണ്ടെന്നാണ്‌ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്‌.