Breaking News

Trending right now:
Description
 
Aug 26, 2013

ഭക്ഷ്യസുരക്ഷാ ബില്‍ പാസായി

image രാജ്യത്തെ എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‌ വിഭാവനം ചെയ്‌ത ഭക്ഷ്യസുരക്ഷാബില്‍ പാര്‍ലമെന്റ്‌ പാസാക്കി. ഭക്ഷ്യവകുപ്പു മന്ത്രി കെ.വി. തോമസ്‌ പൈലറ്റ്‌ ചെയ്‌ത ബില്ലിന്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒട്ടേറെ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. കോണ്‍ഗ്രസിനുവേണ്ടി പാര്‍ലമെന്റില്‍ പ്രസംഗിച്ചത്‌ സോണിയ ഗാന്ധിയായിരുന്നു.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഞ്ചുകിലോ ഭക്ഷ്യവസ്‌തുക്കള്‍ ലഭ്യമാക്കും. രാജ്യത്തെ പട്ടിണി മാറ്റാനുള്ള നിയമമാണിതെന്നാണ്‌ ഭരണപക്ഷം ബില്ലിനെ വിശേഷിപ്പിച്ചത്‌. ബില്‍ നിയമമാകുന്നതോടെ ഫുഡ്‌ കമ്മീഷനെ നിയമിക്കും.