Breaking News

Trending right now:
Description
 
Aug 26, 2013

സെറിക്‌ ക്‌നാനായ കൂട്ടായ്‌മ ഓണം ആഘോഷിച്ചു

image

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഓണാഘോഷം സെറിക്‌ ക്‌നാനായ കൂട്ടായ്‌മ സമുചിതമായി ആഘോഷിച്ചു. രാവിലെ ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ബിജോ മോനിപ്പള്ളിയുടെ വസതിയില്‍ ഒരുക്കിയ പൂക്കളത്തോടെ ഓണാഘോഷങ്ങള്‍ തുടങ്ങി.

ക്‌നാനായ കമ്യൂണിറ്റി ഓഫ്‌ വിക്‌ടോറിയായുടെ പ്രസിഡന്റ്‌ ബിജിമോന്‍ തോമസ്‌, ഓഷ്യാന ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ പ്രസിഡന്റ്‌ സജിമോന്‍ വയലുങ്കല്‍, സെറിക്‌ ക്‌നാനായ കൂട്ടായ്‌മ കോഓര്‍ഡിനേറ്ററ്‌ ഷാജി കൊച്ചുവേലിക്കകം, ജോസഫ്‌ വരിക്കമാന്‍തൊട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

തുടര്‍ന്ന്‌ പപ്പടം, പഴം, പായസം തുടങ്ങിയ വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യ. വൈകുന്നേരം നാലോടെ പരിപാടികള്‍ സമാപിച്ചു.