Breaking News

Trending right now:
Description
 
Aug 26, 2013

അഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ് കാര്‍ഡിനല്‍ ക്ലീമീസ് ആഗസ്ത് 27-ന് ലോസ് ആഞ്ചലസ് സന്ദര്‍ശിക്കുന്നു

Mathew Moolacheril
image

ലോസ് ആഞ്ചലസ്: സീറോ മലങ്കര കാത്തലിക് ചര്‍ച്ചിന്റെ തലവനും വന്ദ്യപിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കാര്‍ഡിനല്‍ ക്ലീമീസ് ആഗസ്ത് 27-ന് ലോസ് ആഞ്ചലസ് സന്ദര്‍ശിക്കുന്നു. 2012 നവംബര്‍ 24-ന് കാര്‍ഡിനല്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹം കാലിഫോര്‍ണിയില്‍ എത്തുന്നത്. നോര്‍ത്ത് ബോളിവുഡിലുള്ള സെന്റ് പാട്രിക്ക് ഓഡിറ്റോറിയത്തില്‍ വച്ച് അദ്ദേഹത്തിന് റവ.ഫാ. കുരിയാക്കോസ് മാമ്പ്രക്കാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നതായിരിക്കും. അതോടൊപ്പം സെന്റ് പാട്രിക് കാത്തലിക് ചര്‍ച്ചില്‍ അനുഷ്ഠാന പ്രകാരമുള്ള ദിവ്യബലി അര്‍പ്പിക്കുന്നതായിരിക്കും. ടീന തോമസ് വെട്ടം അറിയിച്ചതാണിത്.