Breaking News

Trending right now:
Description
 
Aug 26, 2013

വെസ്‌റ്റേണ്‍ സിഡ്‌നിയിലെ ബാജറീസ്‌ ക്രീക്കില്‍ പുതിയ എയര്‍പോര്‍ട്ട്‌ വന്നാല്‍ 28000 പേര്‍ക്ക്‌ ജോലി ലഭിക്കും

image വെസ്‌റ്റേണ്‍ സിഡ്‌നിയിലെ ബാജറീസ്‌ ക്രീക്കിലെ എയര്‍പോര്‍ട്ടില്‍നിന്ന്‌ കുറഞ്ഞത്‌ 28,000 പേര്‍ക്ക്‌ ജോലി ലഭിക്കും. ഡെലോയിറ്റ്‌ അക്‌സസ്‌ ഇക്കണണോമിക്‌സ്‌ നടത്തിയ പഠനമാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. 2027-ല്‍ എയര്‍പോര്‍ട്ട്‌ ആരംഭിക്കാന്‍ കഴിയുമെന്നാണ്‌ ഇപ്പോള്‍ വിലയിരുത്തുന്നത്‌.

കുറഞ്ഞത്‌ ഒരുവര്‍ഷം 30 ലക്ഷം യാത്രക്കാര്‍ ഈ എയര്‍പോര്‍ട്ട്‌ ഉപയോഗിക്കും. രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുന്നതോടെ 70 ലക്ഷം പേര്‍ക്ക്‌ എയര്‍പോര്‍ട്ട്‌ ഉപയോഗിക്കാനാകും. 2050 ആകുമ്പോഴേയ്‌ക്കും 33 ദശലക്ഷം പേരായിരിക്കും ഈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നതും കയറിപ്പോകുന്നതും. അപ്പോഴേയ്‌ക്കും എയര്‍പോര്‍ട്ടിന്റെ വരുമാനം 6.5 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ആയിരിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

വെസ്‌റ്റേണ്‍ സിറ്റിയില്‍ 30 ശതമാനം പേര്‍ക്കുവരെ തൊഴിലില്ലാത്തവരാണ്‌. ഇവര്‍ക്ക്‌ വലിയൊരു അവസരമാണ്‌ പുതിയ എയര്‍പോര്‍ട്ട്‌ യാഥാര്‍ഥ്യമായാല്‍ സാധിക്കുന്നതെന്ന്‌ എന്‍എസ്‌ഡബ്ല്യൂ ബിസിനസ്‌ ചേംബര്‍ പറയുന്നു. ഫെഡറല്‍ ഗവണ്‍മെന്റ്‌ ഇതിന്‌ മുന്‍ഗണന നല്‌കുമെന്നാണ്‌ കരുതപ്പെടുന്നത്‌.