Breaking News

Trending right now:
Description
 
Aug 24, 2013

പൗരസ്‌ത്യ സുറിയാനി കത്തോലിക്കാ സഭ മാതാവിന്റെ സ്വര്‍ഗാരോപണതിരുനാള്‍ ആഘോഷിച്ചു

Jose M George
image
ഔര്‍ ലേഡി ഓഫ്‌ ലെബനന്‍ മാറോനൈറ്റ്‌ ഇടവകപ്പള്ളിയുടെ നേതൃത്വത്തില്‍ ഓഗസ്‌റ്റ്‌ 14-ാം തിയതി വികാരി മോണ്‍സിഞ്ഞോര്‍ ജോസഫ്‌ താക്‌ചിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാള്‍ ആഘോഷിച്ചു. മറ്റു പൗരസ്‌ത്യ സഭകളായ മല്‍ക്കൈറ്റ്‌, സിറിയന്‍ കത്തോലിക്ക സഭ, സീറോ മലബാര്‍ സഭകളിലെ വികാരിമാര്‍ സഹകാര്‍മ്മികരായി.
തുടര്‍ന്ന്‌ എല്ലാ പൗരസ്‌ത്യ സഭകളും സങ്കീര്‍ത്തനം ആലപിച്ചു. തുടര്‍ന്ന്‌ സീറോ മലബാര്‍ സഭ എവിടെ ഉടലെടുത്തു, മെല്‍ബണില്‍ സഭയുടെ രൂപംകൊള്ളല്‍, അടുത്തയിടെ സഭയ്‌ക്ക്‌ മെല്‍ബണില്‍ ഉണ്ടായ നേട്ടങ്ങള്‍, സഭയുടെ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഫാ. പീറ്റര്‍ കാവുംപുറം ചുരുക്കത്തല്‍ പറഞ്ഞു.