Breaking News

Trending right now:
Description
 
Aug 24, 2013

അഭിഷേകാഗ്നിയായി തപസ്‌ ധ്യാനം ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍

Jose M George
image

ഈ ലോകത്തിന്‌ അനുരൂപരാവാതെ ദൈവഹിതം പ്രാപിക്കാന്‍ ദൈവകല്‍പനകള്‍ അനുസരിച്ച്‌ വിശുദ്ധിയില്‍ വളരാന്‍ ഫാ. ജോസ്‌ കണ്ടത്തിപ്പറമ്പില്‍ (ഗുഡ്‌ ന്യൂസ്‌ ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം), ബ്രദര്‍ ജിജിമോന്‍ കുഴിവേലില്‍ എന്നിവര്‍ തപസ്‌ ധ്യാനത്തില്‍ ആഹ്വാനം ചെയ്‌തു. സീറോ മലബാര്‍ ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ബ്രിസ്‌ബെയ്‌ന്‍, മെല്‍ബണ്‍, കാന്‍ബറ, സിഡ്‌നി എന്നീ നഗരങ്ങളിലാണ്‌ തപസ്‌ ധ്യാനം നടന്നത്‌. 

ആധ്യാത്മിക ഭൗതിക മേഖലകളില്‍ നിരവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ തപസ്‌ ധ്യാനം ഇടയാക്കിയെന്ന്‌ സീറോ മലബാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി, ബ്രിസ്‌ബെയ്‌ന്‍ ചാപ്ലിന്‍ ഫാ. തോമസ്‌ അരീക്കുഴി, മെല്‍ബണ്‍ ചാപ്ലിന്‍ ഫാ. പീറ്റര്‍ കാവുംപുറം, കാന്‍ബറ ചാപ്ലിന്‍ ഫാ. വര്‍ഗീസ്‌ വാവോലി, സിഡ്‌നി ചാപ്ലിന്‍ ഫാ. തോമസ്‌ ആലുക്ക എന്നിവര്‍ അഭിപ്രായപ്പെട്ടു. 

ബ്രിസ്‌ബെയ്‌നില്‍ ജൂലൈ 2-4 തിയതികളിലും മെല്‍ബണില്‍ ജൂലൈ 12-14 തിയതികളിലും കാന്‍ബറയില്‍ ജൂലൈ 19-20 തിയതികളിലും സിഡ്‌നിയില്‍ 26-28 തിയതികളിലുമാണ്‌ 72 മണിക്കൂറുള്ള ഉപവാസ ധ്യാനം നടന്നത്‌.