Breaking News

Trending right now:
Description
 
Aug 24, 2013

പ്രവാസി മലയാളി ചരിത്രത്തി​ല്‍ പൊന്‍ തൂവലായി കാനേഡിയന്‍ നെഹ്‌റു ട്രോഫി..

image


അതിരുകളില്ലാത് ആര്‍ത്തിരമ്പിയ ആവേശതിരകളില്‍ സ്വദേശികളുടെയും വിദേശികളുടെയും ആര്‍പ്പുവിളിയുടെ കാഹളമുയര്‍ത്തി കനേഡിയന്‍ നെഹ്രുട്രോഫി കാനഡയിലെ   ബ്രംപ്ടനിലെ അതിമനോഹരമായ പ്രഫസരര്സ്സ്സ്  ലെയിക്കില്‍ നടന്നു. കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള  വള്ളംകളി പ്രതിസന്ധികളെ അവഗണിച്ചു വലിയ ജന സാന്നിധ്യം കൊണ്ടും സംഘടനാ സംവിധാനംകൊണ്ടും പ്രവാസി മലയാളി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കാനഡയിലെയും യു എസിലെ യും മലയാളികളെ കൂടാതെ വിവിധ രാജ്യക്കാരായ നിരവധി സ്ഥലവാസികളും ബ്രംപ്ടന്‍ ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ഈ മലയാളീ മഹാ മാമാങ്കം കാണുവാന്‍ രാവിലെ തന്നെ  എത്തിചെര്ന്നൂ. നോര്‍ത്ത്അമേരിക്കയിലെ പ്രശസ്ത  കലാകാരന്‍ ബിജു തയ്യില്‍ചിറയുടെ  കരവിരുതില്‍ നിര്‍മ്മിച്ച നെറ്റിപ്പട്ടം കെട്ടിയ  ജഗവീരന്മാരുടെ ജീവന്‍ തുളുമ്പുന്ന കട്ട്ഔട്ടുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ  കൌതുകം ഉണര്‍ത്തി.  മാവേലിമന്നനെ വരവേറ്റു മുത്തുകുടകളുടെയും തനതു കലാരൂപങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടി  വര്‍ണ്ണപകപ്പകര്‍പ്പയിരുന്ന ഘോഘയത്ര  സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം, സെക്രട്ടറി ജോജി ജോര്‍ജ് ,തോമസ്‌ വര്‍ഗീസ്‌ ,ബിജു തയ്യില്‍ ചിറ ,ജോസഫ്‌ പുന്നശ്ശേരി, പ്രവിലാല്‍ വിശ്വംബരന്‍,  ഫാസില്‍ മുഹമ്മദ്‌,ഉണ്ണി കൃഷ്ണന്‍,രജി ജോര്‍ജ് , ജോസ് ചിരിയില്‍ തുടങ്ങിയവര്‍ നയിച്ചു.
തുടര്‍ന്ന്  അഞ്ചാമത് കനേഡിയന്‍ നെഹ്രുട്രോഫിയുടെ  ഔദ്യോഗിക ഉത്ഘാടനം ബഹു. പാര്‍മം  ഗില്‍  എം.പി   നിര്‍വഹിച്ചു. ദേശീയ ഗാനത്തെ  തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ദ്ര്യദിനാഘോഷത്തിനായുള്ള പതാക ഉയര്‍ത്തല്‍ സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം നിര്‍വഹിച്ചു. തുടര്‍ന്ന്  കനേഡിയന്‍ പ്രധാനമന്ത്രി ബഹു സ്റീഫന്‍ ഹാര്‍പ്പര്‍ വള്ളംകളി പ്രമാണിച്ച് സമാജത്തിനും മലയാളീ സമൂഹത്തിനും അയച്ച സന്ദേശം വായിച്ചു. ഫാ.ഡോ.തോമസ്‌ ജോര്‍ജ് , മനോജ്‌ കരാത്താ,  തുടഞ്ഞിയവര്‍ ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ചു.


തുടര്‍ന്ന് നടന്ന വാശിയേറിയ  വള്ളംകളി മത്സരത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ശക്തമായ മത്സരം കാണികള്‍ക്ക് ആവേശവും ആകാംഷയും  പകരുന്നതായിരുന്നു.  ആവേശോജ്ജലമായ മത്സരത്തില്‍ ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചു ജല ചക്രവര്‍ത്തിമാരായ ന്യൂ യോര്‍ക്ക്  ജലകേസരി കനേഡിയന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടു. കാനഡയിലെ ജലരാജാക്കന്മാരായ കൈരളി ചുണ്ടന്‍ ഈ മത്സരത്തില്‍  രണ്ടാം സ്ഥാനവും നേടി. ശ്രീ ബിജു തയ്യില്‍ചിറ,ബിജു സി മാത്യൂസ്‌ ,ബിജു മാത്യു, സിബിച്ചന്‍ ജോസഫ്‌, വാസുദേവ് മാധവന്‍,തോമസ്‌ സി  ജോര്‍ജ്,ജോജി ജോര്‍ജ്   തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്തിച്ചു .ഒന്നാ സ്ഥാനം നേടിയ ന്യൂ യോര്‍ക്ക്‌ ജലകേസരിക്കു കനേഡിയന്‍ നെഹ്‌റു ട്രോഫി എവര്‍ റോളിംഗ് ട്രോഫിയും കാനഡയിലെ പ്രമുഖ വ്യവസായിയായ മനോജ്‌ കരാത്ത സ്പോന്‍സര്‍ ചെയ്ത ആയിരം ഡോളറും  രണ്ടാം സ്ഥാനം   ലഭിച്ച കൈരളി ച്ഭുണ്ടാണ് ട്രോഫിയും അഞ്ഞൂറ് ഡോളര്‍ സമ്മാനവും സമാപന ചടങ്ങില്‍ സമാജം പ്രസിടെന്ടു കുര്യന്‍ പ്രക്കാനം  നല്‍കി.ഈ വള്ളംകളി ഒരു ചരിത്ര വിജയം ആക്കിയ എല്ല്ലാവര്‍ക്കും പങ്കെടുത്ത ടീമുകള്‍ക്കും സമാജം സെക്രട്ടറി ജോജി ജോര്‍ജ് നന്ദി രേഖപ്പെടുത്തി . സ്പോന്‍സര്‍ ചെയ്തു സാമ്പത്തികമായി ഈ പരിപാടിയെ വിജയിപ്പിച്ച മുഖ്യ സ്പോന്‍സര്‍ ആയിരുന്ന മനോജ്‌ കരാത്തായിക്കും മറ്റെല്ലാ സ്പോന്‍സര്‍മാര്‍ക്കും  സമാജം ട്രഷറര്‍ തോമസ്‌ വര്‍ഗീസ്‌ പ്രത്യേകം നന്ദി രേഖപ്പെടുത്തി.വല്ലംകളി പ്രമാണിച്ച് സമാജം നടത്തിയ ഫുഡ്‌ ഫെസ്റിവല്‍ മലയാളീ തനിമയാര്‍ന്ന രുചിയേറിയ വിഭവങ്ങള്‍  ലഭ്യമായിരുന്നു . ജോസ് കൊച്ചിന്‍ ഫുഡ്സ്, മത്തായി മാത്തുള്ള, ഉണ്ണി കൃഷ്ണന്‍, സെന്‍ മാത്യു, ഷിബു ഡാനിയേല്‍, രജി ജോര്‍ജ്,  തുടഞ്ഞിയവര്‍ ഫുഡ്‌ ഫെസ്റ്റിന് നേത്രത്വം നല്‍കി.


സമാജം ഈ വര്ഷം ആരംഭിച്ച ബീച്ച് വോളിബോള്‍ ടര്നമെന്റ്റ് മത്സരങ്ങള്‍ക്ക് ശ്രീ ജോയ് ഇമ്മാനുവേലും ജോയ് ഫ്രണ്ട് ഓടോയും നേത്രത്വം  കൊടുത്തു. ട്രോഫിയും  ഫ്രണ്ട് ഓട്ടോ സ്പോന്സോര്‍ ചെയ്ത കാശ് അവാര്‍ഡും വിജയികളായ ഹമില്ടല്‍ ടീംമിനു നല്‍കി.