Breaking News

Trending right now:
Description
 
Oct 15, 2012

ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ ചൈനയ്‌ക്കുമേല്‍ സമ്മര്‍ദം

image ന്യൂഡല്‍ഹി:ന്യൂഡല്‍ഹി: ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി മുന്‍വര്‍ഷം മൂന്നില്‍ രണ്ടു വര്‍ധന രേഖപ്പെടുത്തി 4,000 കോടി ഡോളറായി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ്‌ വാണിജ്യമന്ത്രാലയത്തിന്റെ പുതിയ നീക്കം. അസംസ്‌കൃത വസ്‌തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനോടൊപ്പം കൂടുതല്‍ മൂല്യവര്‍ധിത ഉത്‌പന്നങ്ങളും വാങ്ങാന്‍ ചൈനയെ പ്രേരിപ്പിക്കുക എന്നതാണ്‌ വാണിജ്യകാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി എല്ലാ മാസവും കയറ്റുമതിക്കാര്‍ ഉള്‍പ്പെടുന്ന പ്രതിനിധി സംഘത്തെ ചൈനയിലേക്ക്‌ അയച്ചുവരികയാണ്‌

ചൈനയിലേക്കുള്ള മൂല്യവര്‍ധിത ഉത്‌പന്നങ്ങളുടെ കയറ്റുമതി ഉയര്‍ത്തി രാജ്യത്തിന്റെ വ്യാപാര കമ്മിയില്‍ കുറവു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ വാങ്ങുന്നതിനായി വാണിജ്യകാര്യ മന്ത്രാലയം ചൈനയ്‌ക്കുമേല്‍ വന്‍ സമ്മര്‍ദം ചെലുത്തുന്നത്‌

ചൈനയിലെ ഗുവാന്‍ഷുവില്‍ വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന ഇംപോര്‍ട്ട്‌ ആന്‍ഡ്‌ എക്‌സ്‌പോര്‍ട്ട്‌ (കാന്‍ടണ്‍ ഫെയര്‍) ഫെയറിലേക്ക്‌ 52 പ്രതിനിധികള്‍ അടങ്ങുന്ന സംഘത്തെയാണ്‌ അയക്കുന്നത്‌്‌. സംഘത്തലവന്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട്‌ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ റഫീക്ക്‌ അഹമ്മദാണ്‌.

നിലവില്‍ കയറ്റുമതി ചെയ്യുന്ന സാധാരണ ഉത്‌പന്നങ്ങളോടൊപ്പം ഫാര്‍മസ്യൂട്ടിക്കല്‍സും ഓട്ടോ സ്‌പെയര്‍ പാര്‍ട്ട്‌സുകളും വസ്‌ത്രങ്ങളും കരകൗശല വസ്‌തുക്കളും കയറ്റി അയക്കാന്‍ സാധ്യതകള്‍ തേടുകയാണെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട്‌ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ റഫീക്ക്‌ അഹമ്മദ്‌ പറഞ്ഞു.