Breaking News

Trending right now:
Description
 
Aug 24, 2013

ഏഷ്യന്‍ യൂത്ത്‌ ഗെയിംസില്‍ ഇന്ത്യന്‍താരം അഞ്‌ജനയ്‌ക്ക്‌ സ്വര്‍ണം

image ഏഷ്യന്‍ യൂത്ത്‌ ഗെയിംസില്‍ ഇന്ത്യക്ക്‌ അഭിമാനമായി അഞ്‌ജന താംകെ. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിക്കൊണ്ട്‌ അഞ്‌ജന താംകെയാണ്‌ ചരിത്രംകുറിച്ചത്‌. രണ്ടുമിനിറ്റ്‌ 11.47 സെക്കന്‍ഡിലാണ്‌ നാന്‍ജിംഗില്‍ സ്വര്‍ണം കുറിച്ചത്‌. മലേഷ്യയുടെ സാവിന്ദര്‍ കൗര്‍ (2:14.14), ശ്രീലങ്കയുടെ കെ ദില്‍ഹാനി ഫെര്‍ണാണ്ടോ (2:15.72) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി. പ്രായക്കൂടുതലിന്റെ പേരില്‍ 25 കായികതാരങ്ങള്‍ക്ക്‌ തിരിച്ചുവരേണ്ടിവന്നതോടെ നാണക്കേടിലായ ഇന്ത്യക്ക്‌ ഇത്‌ നവോര്‍ജമാണ്‌. ഗെയിംസില്‍ ഇന്ത്യ നേടുന്ന മൂന്നാം സ്വര്‍ണമാണിത്‌. ട്രിപ്പിള്‍ജംപില്‍ ഇന്ത്യയുടെ റോഷെല്‍ മക്‌ഫാര്‍ലാന്‍ മരിയ വെള്ളി സ്വന്തമാക്കി. മൂന്നുവീതം സ്വര്‍ണവും വെള്ളിയും അഞ്ചു വെങ്കലവുമായി ഗെയിംസില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്‌. 44 സ്വര്‍ണവുമായി ചൈന ബഹുദൂരം മുന്നിലാണ്‌. 19 സ്വര്‍ണമുള്ള കൊറിയയാണ്‌ രണ്ടാാം സ്ഥാനത്ത്‌. ഐഒസി വിലക്കുള്ളതിനാല്‍ ഒളിമ്പിക്‌ പതാകയ്‌ക്കു കീഴിലാണ്‌ ഇന്ത്യന്‍താരങ്ങള്‍ മത്സരിക്കുന്നത്‌. രണ്ടു മലയാളിതാരങ്ങളടക്കം 18 അത്‌ലറ്റുകളാണ്‌ പ്രായക്കൂടുതലിന്റെ പേരില്‍ നാന്‍ജിംഗില്‍നിന്ന്‌ മടക്ക ടിക്കറ്റെടുക്കേണ്ടിവന്നത്‌.