Breaking News

Trending right now:
Description
 
Aug 23, 2013

സ്ഥാനംതെറ്റി വയറ്റില്‍ വളര്‍ന്ന ഹൃദയം ശസ്‌ത്രക്രിയയിലൂടെ മാറ്റിവച്ചു

image ജന്മനാ ഹൃദയം വയറിനുള്ളില്‍ വളര്‍ന്നിരുന്ന 24-കാരന്‍ ഹൃദയം മാറ്റിവയ്‌ക്കാന്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായി. നെഞ്ചിന്‍കൂടിന്‌ താഴെയായി പുറത്തേയ്‌ക്കു മുഴച്ചുനില്‍ക്കുന്നതുപോലെ യാതൊരു സംരക്ഷണവുമില്ലാതെയായിരുന്നു ഹൃദയം വളര്‍ന്നിരുന്നത്‌. ചൈനയിലെ ഹെനാലിലെ ഹ്യൂവാംങ്‌ റോംങ്‌മിംഗ്‌ യുവാവായിരുന്നു ഹൃദയത്തിന്റെ സ്ഥാനംതെറ്റിയതുമൂലം കഷ്ടത്തിലായത്‌.

അദ്ദേഹത്തിന്റെ ജീവനന്‍തന്നെ ആപത്തിലാണെന്നു കണ്ടതിനെത്തുടര്‍ന്ന്‌ ഡോക്ടര്‍മാര്‍ ശസ്‌ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു. പലപ്പോഴും ശ്വാസംകിട്ടാതെ വിഷമിക്കുകയും ശരീരം നീലനിറമാകുകയും ചെയ്യുമായിരുന്നു. ആരെങ്കിലും ഹൃദയത്തിനു പുറത്ത്‌ ഇടിച്ചാല്‍ മരിച്ചുവീഴുമെന്ന അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പത്തില്‍ കളിക്കാന്‍ പോലും റോംങ്‌മിങിനെ മാതാപിതാക്കള്‍ പുറത്തുവിടുമായിരുന്നില്ല. 

Mr Rongming

പത്തുമണിക്കൂര്‍ നീണ്ട സങ്കീരണമായ ശസ്‌ത്രക്രിയയ്‌ക്കായി മുടക്കാന്‍ റോംങ്‌മിംങിനു പണമുണ്ടായിരുന്നില്ല. എന്നാല്‍, ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ഒട്ടേറെപ്പേര്‍ സാമ്പത്തികസഹായം നല്‌കി. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ പൂര്‍ണആരോഗ്യത്തെയിരിക്കുന്നു ഈ യുവാവ്‌. 

Mr Rongming has now undergone life-changing surgery and his heart is in his chest