Breaking News

Trending right now:
Description
 
Aug 23, 2013

മോഡിയെ പിന്തുണയ്‌ക്കുന്നതായി വ്യാജ വീഡിയോ, ബച്ചന്‍ പൊട്ടിത്തെറിച്ചു

image നരേന്ദ്രമോഡിയെ പിന്തുണയ്‌ക്കുന്നുവെന്നു കാണിക്കുന്ന വ്യാജ വീഡിയോയ്‌ക്കെതിരേ അമിതാബ്‌ ബച്ചന്‍ പൊട്ടിത്തെറിച്ചു. വീഡിയോയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ ബച്ചന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്‌ വീഡിയോ ഉടന്‍തന്നെ ഓണ്‍ലൈനില്‍നിന്ന്‌ നീക്കം ചെയ്‌തു.

ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ലീഡ്‌ ഇന്ത്യ എന്ന പരിപാടിക്കായി 2007-ല്‍ തയാറാക്കിയ ശബ്ദരേഖ മാറ്റിമറിച്ചാണ്‌ ബച്ചന്‍ മോഡിയെ പിന്തുണയ്‌ക്കുന്നുവെന്ന രീതിയില്‍ വീഡിയോ തയാറാക്കിയത്‌. മോഡിയുടെ വീഡിയോ ക്ലിപ്പുകള്‍ ഇതില്‍ സൂപ്പര്‍ഇംപോസ്‌ ചെയ്‌തിരുന്നു. ബച്ചന്റെ പിതാവ്‌ ഹരിവംശറായ്‌ ബച്ചന്‍ എഴുതിയ പദ്യം ചൊല്ലുന്നതായും കാണിച്ചിരുന്നു.

അമിതാബ്‌ ബച്ചന്‍ ഗുജറാത്ത്‌ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയിരുന്നത്‌ മുതലാക്കിയാണ്‌ മോഡിയെ പിന്തുണയ്‌ക്കുന്നു എന്ന രീതിയില്‍ വ്യാജവീഡിയോ തയാറാക്കിയത്‌. സീനിയര്‍ ബച്ചന്‍ രോഷം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്‌ മോഡി വീഡിയോ നിര്‍മിച്ചവര്‍ മാപ്പുപറയണമെന്ന്‌ ട്വീറ്റ്‌ ചെയ്‌തിരുന്നു.