Breaking News

Trending right now:
Description
 
Aug 22, 2013

പരിഭ്രാന്തി വേണ്ട, രൂപ തിരിച്ചു വരും: ചിദംബരം

image

ന്യുഡല്‍ഹി: രൂപയുടെ വിലയിടിവില്‍ ആശങ്ക വേണ്ടെന്നും രൂപ തിരിച്ചു പിടിക്കുമെന്ന ഉറപ്പുമായി ചിദംബരം. ഇന്ന്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ചിദംബരം. സര്‍ക്കാര്‍ രൂപയെ പിടിച്ചു നിറുത്താനുള്ള സത്വര നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‌കി.
രൂപയുടെ വില ഇന്ന്‌ ഡോളര്‍ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 65യില്‍ എത്തിയിരുന്നു. വിലക്കയറ്റം ഉണ്ടാകുമെന്ന്‌ രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ വ്യാപകമാകുന്നുണ്ട്‌. ഇതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കാന്‍ ധനകാര്യ മന്ത്രി ചിദംബരം രംഗത്ത്‌ എത്തിയത്‌.