Breaking News

Trending right now:
Description
 
Oct 15, 2012

ഫാ. കുര്യന്‍ കാരിക്കല്‍ നയിക്കുന്ന വാര്‍ഷിക നവീകരണ ധ്യാനം ലിവര്‍പൂളില്‍ ഡിസംബര്‍ 1,2 തീയതികളില്‍

image ലിവര്‍പൂള്‍: അതിരമ്പുഴ കാരിസ്‌ ഭവന്‍ ധ്യാന കേന്ദ്രം ഡയറക്‌ടര്‍ ഫാ. കുര്യന്‍ കാരിക്കല്‍ നയിക്കുന്ന വാര്‍ഷിക നവീകരണ ധ്യാനം ഡിസംബര്‍ 1,2 തീയതികളില്‍ ലിവര്‍പൂളില്‍ നടത്തപ്പെടുന്നു. സെന്റ്‌ ഫിലോമിനാസ്‌ ദേവാലയത്തില്‍ ശനി രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറു വരെയും ഞായര്‍ ഉച്ചയ്‌ക്ക്‌ 12.30 മുതല്‍ രാത്രി ഏഴു വരെയുമാണ്‌ ധ്യാനം.

കുടുംബ നവീകരണം വിശുദ്ധ കുര്‍ബാനയിലൂടെ എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ്‌ ധ്യാനം നടക്കുക. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും. ഗാന ശുശ്രൂഷയ്‌ക്ക്‌ ബിജു കൊച്ചു തെള്ളി നേതൃത്വം നല്‍കും.

വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത്‌ വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും നവീകരണമുണ്ടാകുവാന്‍ ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ജിജിമോന്‍ മാത്യു 07835140423, ജോസി സി. ജോര്‍ജ്‌ 07545907600, കുഞ്ഞുമോള്‍ സ്‌കറിയ 07512267450

പള്ളിയുടെ വിലാസം:St. Philomenas RC Church Sparrow Hall Road, Liverpool, L9 6BU.