Breaking News

Trending right now:
Description
 
Aug 22, 2013

ഡോളര്‍ വീണ്ടും 65 രൂപ കടന്നു; ഓഹരി വിപണിയും വീണു

image

ന്യുഡല്‍ഹി: ഡോളറുമായുള്ള നിരക്കില്‍ രൂപ വീണ്ടു തകര്‍ച്ചയിലേക്ക്‌. ഇന്ന്‌ രാവിലെ 65.12 എന്ന നിരക്കില്‍ എത്തി. ഇന്നലെ 64.11 എന്ന നിലയിലാണ്‌ വിനിമയം അവസാനിച്ചത്‌. ഒരു രൂപയുടെ നഷ്ടമാണ്‌ ഇന്ന്‌ രൂപ നേരിടുന്നത്‌.
ഓഹരി വിപണിയും തകര്‍ന്നടിയുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. സെന്‍സെക്‌സ്‌ 76 പോയിന്റ്‌ താഴ്‌ന്ന്‌ 17829.91 എന്ന നിലയിലും നിഫ്‌റ്റി 14.90 പോയിന്റ്‌ താഴ്‌ന്ന്‌ 5287.65 ലുമാണ്‌ വ്യാപാരം ആരംഭിച്ചത്‌. സെന്‍സെക്‌സ്‌ നാലുദിവസത്തിനുള്ളില്‍1461 പോയിന്റാണ്‌ നഷ്ടം രേഖപ്പെടുത്തിയത്‌.