Aug 22, 2013
ഓം ഹ്രീം, മന്മോഹന്ഹ്രീം; ഡോളറായ നമ:ഹ
`ദേ വീണ്ടും ഇടിഞ്ഞു താഴേയ്ക്കു പോയി. ഇക്കണക്കിനു പോയാല്‍ നൂറേല്
ചെന്നു നില്‍ക്കുമോ എന്തോ? ഇന്നത്തെ വില 64-ല്‍ എത്തി. നിങ്ങളുടെ പഴയ
എക്കണോമിക്സ് എന്തെങ്കിലുമുണ്ടെങ്കില്‍ എടുത്തു പ്രയോഗിക്കൂ...`
സോണിയാജി
അലമുറയിടുന്നതുപോലെ പറയുന്നത് കേട്ട് കൈയിലെ ഒരു രൂപാത്തുട്ടിലേയ്ക്കു നോക്കി,
നിര്‍വികാരനായി മന്മോഹന്ജി തലയും ചൊറിഞ്ഞിരുന്നു.
`നിങ്ങളുടെ തലയിലെ
അവസാനത്തെ തുള്ളി എക്കണോമിക്സക്സ് പുറത്തേക്ക് കുടഞ്ഞെടുക്കൂ....`
`പേടിക്കരുത് മാഡം. രൂപയുടെ വിലയല്ലേ കുറഞ്ഞത്? അതിന് നിങ്ങള്‍
ഖേദിക്കരുത്. ഡോളറിന്റെ വിലകൂടിയില്ലേ? കടല്‍ കടന്നെത്തുന്ന ഡോളറിനെ സ്വപ്നം
കാണു. മക്കളോട് ഡോളറിലേക്ക് സമ്പാദ്യം മാറ്റാന്‍ പറയൂ. കണ്ടില്ലേ വിദേശ
നിക്ഷേപകര്‍ കാശുക്കൊണ്ട് രായ്ക്കുരാമാനം നാടുവിടുന്നത്. ഇവിടെ കിടന്ന് കേസും
പുക്കാറുമുണ്ടാക്കാതെ വല്ല നാട്ടിലും പോയി സുഖമായി ജീവിക്കാന്‍ പറ ആ മരുമോനോട്.
പ്രജകള്‍ ആപത്തിലാകുമ്പോള്‍ രാജാക്കന്മാര് ഉള്ള സമ്പാദ്യവുമായി ഒളിവില്‍
പോകുന്നത് നാട്ടുനടപ്പാണ്.`
സര്‍ദാര്‍ജി വീണ്ടും ഓര്‍മ്മയിലേക്ക് മുങ്ങി.
എന്താണന്ന് അറിയില്ല. 90 ആയപ്പോഴെക്കും ശരീരത്തിന് ഒരു സുഖമില്ലായ്മ. എ.സിയുടെ
തണുപ്പ് ശരീരത്തിന് അത്ര പിടിക്കുന്നില്ല.
`സര്...` വിളികേട്ട്
സര്‍ദാര്‍ജി ഓര്‍മ്മയില്‍ നിന്ന് ഉണര്‍ന്നു.
പണ്ട് 1984-ല്‍, 1991-ല്‍
എല്ലാം ഈ രൂപ താഴെ പോയി. അന്ന് ഇന്നത്തെപ്പോലെ പത്രത്തൊഴിലാളികള്‍
വ്യാപകമല്ലായിരുന്നു. എല്ലാം ഒപ്പിയെടുക്കുന്ന കാമറകളുടെ
മലവെള്ളപ്പാച്ചിലില്ലായിരുന്നു. രൂപ പോയേ, പോയേ എന്നൊക്കെ നിലവിളിക്കാന്‍ അധികം
പേരുണ്ടായിരുന്നില്ല. െലവന്മാരില് ചിലര്‍ കോളം എഴുതി എന്നതൊഴിച്ചാല്‍ തകര്‍ന്നു
പോകാന്‍ തക്കതൊന്നുമുണ്ടായില്ല. എന്നാല്‍, സാര്‍ ഇത്തവണ അങ്ങനെയല്ല
കാര്യങ്ങള്‍...
`അല്ല ഡോളറിന്റെ വില കുത്തനെ കൂടുകയാണ്,` സോണിയാജി ശബ്ദം
താഴ്ത്തി സര്‍ദാര്‍ജിയുടെ ചെവിയില്‍ മന്ത്രിച്ചു.
`കണ്ടോ ഇപ്പോഴാണ്
നിങ്ങള്‍ പോസിറ്റീവായി ചിന്തിക്കാന്‍ തുടങ്ങിയത്. നോക്കൂ ഡോളറിന്റെ വില കൂടിയതോടെ
നമ്മുടെ ചെക്കന്മാര് വീണ്ടും അമേരിക്കയ്ക്കു പോകൂം. കാശൊക്കെ
ഇങ്ങോട്ടേയ്ക്ക് പോരും. അല്ലാതെ കുടുംബ മഹിമയും പറഞ്ഞ് വീട്ടില്‍ ഇരുന്നാല്‍
ശരിയാവുമോ?`
`എങ്ങനെ കിടന്നാ ഡോളറാ, അമേരിക്കയുടെ സാമ്പത്തിക സ്ഥിതി
മെച്ചപ്പെട്ടു. അതിന് നമ്മള് കുശുമ്പിക്കാന് പാടില്ല,
സോണിയാജി മറക്കറുത്
ഗാന്ധിയെ..`
നിതാഖത്ത് എന്നൊക്കെ കേട്ടപ്പോള്‍ ചിലവന്മാര് വണ്ടിയും
പിടിച്ച് നാട്ടിലേക്ക് പോരാന്‍ തുടങ്ങിയതാ, അപ്പോഴെ ഞാന്‍ വിചാരിച്ചതാ ഇവനൊക്കെ
ഒരു പണികൊടുക്കണമെന്ന്. അത് രൂപയായിട്ട് ചെയ്തു അത്രമാത്രം. ഇവിടെ
വന്നവന്മാരൊക്കെ തെക്കോട്ട് വടക്കോട്ടും നടക്കുകല്ലാതെ 35 രൂപയ്ക്ക്
ജീവിക്കാമെന്നാണ് നമ്മ സര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ കാല്‍കിലോ സവാള പോലും
കിട്ടില്ല. അരി കിട്ടില്ല, പിന്നെ എന്തു ചെയ്യും. ഒരു രൂപ നാട്ടുകാര്‍
ഉപയോഗിക്കാറില്ല.`
സര്‍ദാര്‍ജി ചോദിച്ചു, `അല്ല സോണിയാജി ഒരു അടുക്കള കാര്യം
ചോദിച്ചോട്ടെ... ഈ സവാള ഇല്ലാതെ കൂട്ടാന്‍ വയ്ക്കാന്‍ പാടില്ലേ?`
`അന്ന്
ഡോളറിന് വില കുറഞ്ഞ കാലം യൂറോയും പൗണ്ടും നാട്ടുകാര്‍ പുച്ഛിച്ച നാളുകള്‍ അന്ന്
താന്‍ പറഞ്ഞതാണ് രൂപയോട് കളിക്കരുത്, ഡോളറിനെ അപമാനിക്കരുത്. ഡോളറിന് ഒരു
തകര്‍ച്ച വന്നപ്പോള്‍ ശത്രുവാണെങ്കിലും സന്തോഷിക്കരുതെന്ന്. ഡോളര്‍ രൂപയുടെ ഈ
അഹങ്കാരം കണ്ടില്ലെങ്കിലും ഒരുത്തന് മുകളില്‍ ഇരുന്ന് എല്ലാം
കാണുന്നുണ്ടായിരുന്നു. മൂന്നു വര്‍ഷം തികയുന്നതിന് മുമ്പ് കിട്ടിയില്ലേ ശിക്ഷ,
പെട്രോള്‍, ഡീസല്‍, എല്ലാം കൂടട്ടെ`
`ഡോളറിന് വില കുറഞ്ഞപ്പോള്‍
അമേരിക്കല്‍ പയ്യന്‍സ് എന്തൊക്കെയോ ചെയ്തല്ലോ, അതൊക്കെ ഒന്നു പോയി പടിച്ചേച്ചു
വരാന്‍ മോനോട് പറ, ചെക്കനു എന്റെ കസേരയില്‍ കേറിയിരിക്കണമെന്ന് വലിയ പൂതിയല്ലേ.
ചുമ്മാ കല്യാണംകഴിക്കാതെ രാജ്യസേവനം എന്നു പറഞ്ഞു നടന്നാല്‍
മതിയോ.`
`ചെക്കനോട് ഇതൊന്നു പറഞ്ഞാല്‍ തലയില്‍ കേറില്ല, രൂപയുടെ ഈ
അവസ്ഥയ്ക്ക് കാരണം മാനസിക ഭാവം മാത്രമാണെന്നാണ് ചെക്കന് പറയുന്നത്. ഈ മാനസിക
ഭാവം മാറ്റി ഡോളറിനെപ്പോലെ, പൗണ്ടിനെപ്പോലെ ഉയരണമെന്ന് ചിന്തിക്കുക, അപ്പോള്‍ താനെ
മാറും. അല്ലാതെ എത്രനാള്‍ രൂപ ഇങ്ങനെ തുടരും,` സോണിയാജി തലയ്ക്ക് കൈകൊടുത്ത്
സര്‍ദാര്‍ജിയെ നോക്കി.
`വിലക്കയറ്റം ഉണ്ടാകുമ്പോള്‍ കുറെയെണ്ണം പോയികിട്ടും,
കൃഷി തകര്‍ന്നു, ബിസിനസ് തകര്‍ന്നു എന്നൊക്കെ, അതായത് രക്ഷപ്പെടണമെങ്കില്‍ രൂപ
സ്വയം വിചാരിക്കുക...`
`ഒരു ഡോളര്‍ കൊടുത്താല്‍ അരി കിട്ടും, അര കിലോ സവാള
കിട്ടും, അപ്പോള്‍ ഡോളറിലേക്ക് മാറിയാലോ? ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷയെന്നൊക്കെ നാം
മൊഴിയും. പക്ഷേ ഇംഗ്ലീഷല്ലേ ഉപയോഗിക്കുന്നത്, അതുമാതിരി ഒന്ന്. അടുത്ത ഇലക്ഷന്
അതങ്ങ് ഉറപ്പിക്കാം. രൂപയെ നമുക്ക് ദേശീയ സംസ്കാരിക ചിഹ്നമായി
പ്രഖ്യാപിക്കാം...`
സോണിയാജി സര്‍ദാര്‍ജിയെ കെട്ടിപിടിച്ചു. `ഹോ നിങ്ങളുടെ
എക്കണോമിക്സാണ് എക്കണോമിക്സ്, സമയം കിട്ടുമ്പോള്‍ ചെക്കനെ ഇങ്ങോട്ട് വിടാം,
ഭാവി രാജാവായാല്‍ ഇത്തിരി ഇക്കണോമിക്സ് പഠിപ്പിക്കണം, ചെക്കന് ഇക്കണോമിക്സില്‍
പോരാ, വെറുതേ വേണ്ട, ഫീസ് ഡോളറായി തരാം...` സോണിയാജി പുറത്തേക്ക് നടക്കുമ്പോള്‍
പറഞ്ഞു.