Breaking News

Trending right now:
Description
 
Oct 15, 2012

ഓസ്‌ട്രേലിയന്‍ വര്‍ക്ക്‌പ്ലേയ്‌സ്‌ ട്രൈബ്യൂണലിന്‌ പുതിയ പേര്‌, നിയമങ്ങളിലും മാറ്റം വരും

image ഓസ്‌ട്രേലിയന്‍ വര്‍ക്ക്‌പ്ലേയ്‌സ്‌ ട്രൈബ്യൂണലിന്റെ പേര്‌ ഇനി മുതല്‍ ഫെയര്‍ വര്‍ക്ക്‌ കമ്മീഷന്‍ എന്നാക്കി മാറ്റും. ഈ വര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഫെയര്‍ വര്‍ക്ക്‌ ആക്ട്‌ റിവ്യൂ വഴിയാണ്‌ പേര്‌ മാറുന്നത്‌. നിയമത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്നാണ്‌ റിവ്യൂ പാനല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. 53 നിര്‍ദ്ദേശങ്ങള്‍ നല്‌കിയതില്‍ 17 എണ്ണം പാര്‍ലമെന്റ്‌ പരിഗണിച്ചേക്കും.

പല നിര്‍ദ്ദേശങ്ങളെക്കുറിച്ചും യൂണിയനുകള്‍ക്കും ജീവനക്കാര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന്‌ വര്‍ക്ക്‌ പ്ലേയ്‌സ്‌ റിലേഷന്‍സ്‌ മന്ത്രി ബില്‍ ഷോര്‍ട്ടന്‍ പറഞ്ഞു. അതേക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്‌തായിരിക്കും തീരുമാനങ്ങളെടുക്കുക. ജീവനക്കാരെ ഡിസ്‌മിസ്‌ ചെയ്യുന്നതിനുള്ള നിയമത്തില്‍ കാര്യമായ മാറ്റം വരും.

ഗ്രീന്‍സ്‌ പാര്‍ട്ടിയുടെ ഡപ്യൂട്ടി ലീഡര്‍ ആഡം ബാന്‍ഡിറ്റ്‌ പുതിയ മാറ്റങ്ങളെ പിന്തുണയ്‌ക്കുമെന്ന്‌ അറിയിച്ചു. എന്നാല്‍, ഡിസ്‌മിസല്‍ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ്‌ പാര്‍ട്ടിയുടെ നിലപാട്‌.