Breaking News

Trending right now:
Description
 
Aug 20, 2013

സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ 53% വര്‍ധന

image
2013 -ന്റെ രണ്ടാം പകുതിയില്‍ സ്വര്‍ണത്തിന്റെ ആഗോള ഡിമാന്റില്‍ 53% വര്‍ധനവെന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ റിപ്പോര്‍ട്ട്‌. സ്വര്‍ണത്തിന്റെ പ്രധാന വിപണികളായ ഇന്ത്യയിലെയും ചൈനയിലെയും ഡിമാന്റ്‌ വര്‍ധനവാണ്‌ ഈ നേട്ടത്തിനു പിന്നില്‍.

സ്വര്‍ണാഭരണങ്ങള്‍ക്ക്‌ ഈ കാലയളവില്‍ 37% ഡിമാന്റ്‌ വര്‍ധന ഉണ്ടായി. ചൈനയില്‍ ഇത്‌ 54% വും ഇന്ത്യയില്‍ 51% ഉം ആണ്‌. മിഡില്‍ ഈസ്റ്റിലും തുര്‍ക്കിയിലും സ്വര്‍ണാഭരണങ്ങള്‍ക്ക്‌ മികച്ച ഡിമാന്റ്‌ രേഖപ്പെടുത്തി. സ്വര്‍ണ ബാറുകള്‍ക്കും നാണയങ്ങള്‍ക്കും 78% ഡിമാന്റ്‌ വര്‍ധനവ്‌ ഉണ്ടായി.