Breaking News

Trending right now:
Description
 
Aug 20, 2013

ടാമ്പാ മലയാളി അസോസിയേഷന്‍ ഫാ.സൈമണ്‍ ഊരാളിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Mathew Moolacheril
image

ടാമ്പാ: കോട്ടയം അതിരൂപതയിലെ വൈദീകനും, ബി.സി.എം കോളജ് മുന്‍ പ്രൊഫസറും, മോനിപ്പള്ളി ഇടവക വികാരിയുമായിരുന്ന ഫാ. സൈമണ്‍ ഊരാളിയുടെ നിര്യാണത്തില്‍ ടാമ്പാ മലയാളി അസോസിയേഷന്‍ അനുശോചിച്ചു. ന്യൂപോര്‍ട്ട് റിച്ചി ഔര്‍ ലേഡി ഓഫ് പീസ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ ജൂലൈ 17-ന് ബുധനാഴ്ച വൈകുന്നേരം പ്രസിഡന്റ് ജോസ് മാധവപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്. സാറസോട്ടയില്‍ വസിക്കുന്ന അസോസിയേഷന്‍ അഭ്യുദയകാംക്ഷിയായ ഡെന്നി ഊരാളിയുടെ ജേഷ്ഠസഹോദരനും, കമ്മിറ്റിമെമ്പര്‍ പോള്‍സണ്‍ ഞരളക്കാട്ടുകുന്നേലിന്റെ ബന്ധുവുമാണ് ഫാ. സൈമണ്‍ .

കറപുരളാത്ത വ്യക്തിത്വത്തിന്റെ പ്രതീകവും, സംഘാടകനും, വാഗ്മിയും, മാര്‍ഗ്ഗദര്‍ശിയുമായ ഒരു വൈദീകനായിരുന്നു ഫാ. സൈമണെന്ന് പ്രസിഡന്റ് ജോസ് മാധവപ്പള്ളി തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. പോള്‍സണ്‍ ഞരളക്കാട്ടുകുന്നേല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയ്മോള്‍ കളപ്പുരയ്ക്കല്‍, സെക്രട്ടറി നവീന്‍ ജോസ്, മിനിമോള്‍ ഞരളക്കാട്ടുകുന്നേല്‍ എന്നിവരും അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനമറിയിച്ചു. 

റിപ്പോര്‍ട്ട്: ജോബി കളപ്പുരയ്ക്കല്‍