Breaking News

Trending right now:
Description
 
Aug 20, 2013

ഇന്ധ്യയുടെ പുരോഗതി കോണ്ഗ്രസ്സിന്റെ സംഭാവന . അഡ്വ . സുധീന്ദ്രൻ

Biju Kallumala
image

ദമ്മാം, ഇന്ധ്യയിൽ ഇന്ന് കാണുന്ന എല്ലാ പുരോഗതിയും ഇന്ധ്യൻ നാഷണൽ കോണ്ഗ്രസ് നല്കിയ സംഭാവനകളുടെ ഫലമാണെന്നു  അഡ്വ . സുധീന്ദ്രൻ പറഞ്ഞു .
കൊണ്ഗ്രസ്സിനെ മാറ്റി നിർത്തികൊണ്ട്‌  ഇന്ധ്യക്ക് മുന്നോട്ട് പോകാൻ കഴിയില്ല .കോണ്ഗ്രസ് എപ്പോഴെക്കെ അധികാരത്തിൽ നിന്നും മാറ്റി നിർത്ത പെട്ടുവോ 
അപ്പോഴെക്കെ ഇന്ധ്യയിൽ ഭരണ അസ്ഥിരതയും അശാന്തിയും ആണ് സ്രിഷ്ടിക്കപെട്ടതെന്നും  ഓ ഐ സി സി ദമ്മാം സണ്‍ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച '' സ്വാതന്ത്ര്യം കഴിഞ്ഞു പോയ ദിനങ്ങൾ '' എന്നാ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ അഡ്വ . സുധീന്ദ്രൻ പറഞ്ഞു.
കോണ്ഗ്രസ് ശിഥിലമാക്ക പെട്ടാൽ വർഘീയ കഷികൾക്കാ ണ്  അതിന്റെ നേട്ടം എന്ന് തിരിച്ചറിവ് എല്ലാ ഇന്ധ്യാക്കാരനും ഉണ്ടാവണം എന്നും അദ്ദേഹം ഓർമിപ്പിച്ചു .
ദമ്മാം ബദർ അൽ  റാബി ഓടിറ്റോറിയാത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ദമ്മാം സോണ്‍ രക്ഷാധികാരി സി. അബ്ദുൽ ഹമീദ് ഉത്ഘാടനം ചെയ്തു,
ഓ ഐ സിസി കിഴക്കാൻ പ്രവിശ്യാ കമ്മിറ്റി പ്രസിഡണ്ട്‌ പി എം നജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു കല്ലുമല സ്വാഗതവും ഇ കെ സലിം നന്ദിയും പറഞ്ഞു.കപ്പൽ  ദുരന്തത്തിൽ മരിച്ച നാവികർക്ക്  അനുശോചനം രേഖപെടുത്തി ആണ് യോഗം ആരംഭിച്ചത്, പി എം നജീബ്, ബിജു കല്ലുമല , മാത്യു ജൊസഫ് , മുഹമദാലി  പാഴൂർ , സുരേഷ് ഭാരതി,ഇ കെ സലിം എന്നിവർ  സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നല്കി , സുരേഷ് കുന്നം, ഹമീദ് ചാലിൽ,രമേശ്‌ പാലക്കാട്‌,സുലൈമാൻ നിരണം എന്നിവർ പരിപാടികൾക്ക് 
നേതൃത്വം നല്കി .