Breaking News

Trending right now:
Description
 
Aug 20, 2013

ഇന്ത്യയെ ഛിന്നഭിന്നമാക്കാനുള്ള ഭീകരരുടെ ശ്രമത്തെ ജനങ്ങള്‍ ചെറുത്ത തോല്‍പ്പിക്കണമെന്ന് കെപിസിസി പ്aരസിഡന്റ് രമേശ് ചെന്നിത്തല

George Thomas
image ഓസ്‌ട്രേലിയ: ഇന്ത്യയെ ഛിന്നഭിന്നമാക്കാനുള്ള ഭീകരരുടെ ശ്രമത്തെ ജനങ്ങള്‍ ചെറുത്ത തോല്‍പ്പിക്കണമെന്ന് കെപിസിസി പ്aരസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഒഐസിസി ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റിയുടെ 67ാമത് സ്വാതന്ത്ര്യദിനാഘോഷചടങ്ങ് ഉത്ഘാടനത്തില്‍ ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്. ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍ വിദേശരാജ്യങ്ങളില്‍ ഉയര്‍ത്തിക്കാണിക്കുന്നതില്‍ ഒഐസിസി നടത്തുന്ന പങ്കിനെയും രമേശ് ചെന്നിത്തല പ്രശംസിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം പല സര്‍ക്കാരുകള്‍ മാറിമാറി വന്നെങ്കിലും കോണ്‍ഗ്രസിന് മാത്രമേ ഉറച്ച ഒരുഭരണവും സ്ഥിരതയും നിലനിര്‍ത്തുവാന്‍ സാധിക്കൂള്ളുഎനനും ഭാരതത്തിന്‍െ്‌റ വളര്‍ച്ച ലോകരാജ്യങ്ങളില്‍ അസൂയ വളര്‍ത്തിയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

എല്ലാ മതങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും രീതികളെയും തികഞ്ഞ മാന്യതയോടെയും ബഹുമാനത്തോടെയും നോക്കികാണുന്ന ഏകരാജ്യം ഇന്ത്യയാണ് എന്നും ഇന്ത്യയുടെ ജനാധിപത്യ പ്രക്രീയ മറ്റൊരുരാജ്യത്തിനും ഇല്ലെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ആ ജനാധിപത്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്ുകവാന്‍ നാം കടപ്പെട്ടവരാണ് എന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ദേശീയ കമ്മററി ഭാരവാഹികളായ ജോര്‍ജ് തോമസ് ജോജോ തൃശൂര്‍, ജോജി ജോണ്‍, ഏണസ്റ്റ് ജോണി സണ്ണി, അജോ അങ്കമാലി, റിന്‍സി ജെന്‍സണ്‍, വിക്‌ടോറിയ പ്രസിഡന്റ് ജോജി കാത്തിരപ്പള്ളി, സോജി തോമസ്, റൂബിള്‍ ഞവരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. മറ്റ് സംഘടനകളെ പ്രതിനിധീകരിച്ച് സീനാ ബിജോ, ബെന്നി കോടാമുകളില്‍, സജി തൈപ്പറമ്പന്‍, ജോര്‍ജ് ഏബ്രഹാം, സ്റ്റിനോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ പതാകയേന്തി പ്രവര്‍ത്തകര്‍ ഇന്ത്യയുടെ പ്രതിജ്ഞ ചൊല്ലി ദേശീയതയുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.