Breaking News

Trending right now:
Description
 
Aug 20, 2013

ഭര്‍ത്താവിനെതിരെ യുക്താമുഖി ഹൈക്കോടതിയില്‍

image ഭര്‍ത്താവിനെ അറസ്റ്റ്‌ ചെയുന്നതു തടഞ്ഞ കീഴ്‌ക്കോടതി വിധിക്കെതിരേ മുന്‍ ലോകസുന്ദരി യുക്താമുഖി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഭര്‍ത്താവ്‌ പ്രിന്‍സ്‌ ടുളിക്കെതിരേ യുക്താമുഖി ഫയല്‍ചെയ്‌ത പരാതിയെത്തുടര്‍ന്നുള്ള അറസ്റ്റാണ്‌ കോടതി തടഞ്ഞത്‌. കഴിഞ്ഞ ജൂലൈ മൂന്നിനാണു ഗാര്‍ഹികപീഡനം, പ്രകൃതിവിരുദ്ധ ലൈംഗികത എന്നീ വകുപ്പകള്‍ ചുമത്തി ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേ യുക്താമുഖി പരാതി കൊടുത്തത്‌. പരാതിയെത്തുടര്‍ന്ന്‌ പൊലീസ്‌ പ്രിന്‍സിനെ അറസ്റ്റ്‌ ചെയ്‌തിരുന്നു. പിന്നീട്‌ കീഴ്‌ക്കോടതി ഓഗസ്റ്റ്‌ 31 വരെ ജാമ്യം അനുവദിച്ചു. ഇതിനെതിരേയാണ്‌ യുക്താമുഖി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്‌.