Breaking News

Trending right now:
Description
 
Aug 20, 2013

അമേരിക്കയിലെ ഇന്ത്യന്‍ മോട്ടര്‍സൈക്കിള്‍ ഉടന്‍ നിരത്തിലെത്തും; വില 14 ലക്ഷം

image ഇന്ത്യന്‍ എന്ന പേരില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ നിരത്തുകളെ പ്രകമ്പനം കൊള്ളിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയിലെ ഏറ്റവും പഴയതും പ്രൗഢിയേറിയതുമായ പോളാരിസ്‌ കമ്പനി മൂന്നു പുതിയ മോട്ടോര്‍ സൈക്കിളുകള്‍ പുതുതായി വിപണിയിലിറക്കുകയാണ്‌. ഇന്ത്യന്‍ ചീഫ്‌ ക്ലാസിക്‌, ഇന്ത്യന്‍ ചീഫ്‌ വിന്റേജ്‌, ഇന്ത്യന്‍ ചീഫ്‌ടെയ്‌ന്‍ എന്നീ മോഡലുകളാണ്‌ പുറത്തിറക്കുന്നത്‌. ലോകം മുഴുവനുള്ള മോട്ടോര്‍ സൈക്കിള്‍ ആരാധകരുടെ ആവേശമാണ്‌ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍. എന്നാല്‍ ഈ മോട്ടോര്‍സൈക്കിള്‍ പേരില്‍മാത്രം മാതൃരാജ്യമായ ഇന്ത്യയിലേക്കു പെട്ടെന്നു വരുമെന്നു കരുതരുത്‌. പൈതൃകത്തെ ഏറ്റവും സാങ്കേതികവിദ്യയില്‍ പൊതിഞ്ഞുള്ളതാണ്‌ ഇന്ത്യന്‍ ചീഫ്‌ ക്ലാസിക്‌. എന്‍ഡ്‌ലെസ്‌ ക്രോം, കീലെസ്‌ ഇഗ്‌നിഷന്‍, എബി എസ്‌, ക്രൂയിസ്‌ കണ്‍ട്രോള്‍, ത്രോട്ട്‌ല്‍ വയര്‍, ഇരട്ട പുകക്കുഴല്‍, ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ക്രോം സ്‌പോക്ക്‌ വീല്‍, ബ്രേക്ക്‌ കാലിപര്‍ കവര്‍, അലുമിനിയം ഫ്രെയിം തുടങ്ങിയവ മറ്റൊരു മോട്ടോര്‍സൈക്കിളിലും കണ്ടെന്നു വരില്ല. തണ്ടര്‍ സ്‌ട്രോക്ക്‌ 111 എന്‍ജിനാണിതില്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും എന്‍ജിനീയറിംഗും ഒത്തുചേരുന്ന ഒരു പവര്‍ പ്ലാന്റ്‌ എന്നു വിശേഷിപ്പിക്കാം. തണ്‌ടര്‍സ്‌ട്രോക്ക്‌ 111 49 ഡിഗ്രി, എയര്‍ കൂള്‍ഡ്‌ വി ഇരട്ട എന്‍ജിനാണ്‌. 6 സ്‌പീ്‌ഡ്‌ ഗിയര്‍ ട്രാന്‍സ്‌മിഷന്‍. ഏറ്റവും നവീനമായ എക്‌സ്റ്റീരിയര്‍ ഫിനിഷിംഗ്‌. വില ഏതാണ്ട്‌ 12 ലക്ഷം രൂപ. സമാനമായ രീതിയിലുള്ളതാണ്‌ ചീഫ്‌ വിന്റേജും ചീഫ്‌ ടെയ്‌നും. ഇതില്‍ വിന്റേജിന്‌ 13 ലക്ഷം രൂപയും ചീഫ്‌ ടെയ്‌ന്‌ 14 ലക്ഷം രൂപയും വിലവരും. ഇതില്‍ ചീഫ്‌ ടെയ്‌നില്‍ ഹൈ ഔട്ട്‌പുട്ട്‌ ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത്‌, ടയര്‍ പ്രഷര്‍ മോനിട്ടറിംഗ്‌, റിമോട്ട്‌ ലോക്ക്‌, ഇന്റഗ്രേറ്റഡ്‌ ഡ്രൈവിംഗ്‌ ലൈറ്റുകള്‍, പവര്‍ വിന്‍ഡ്‌ഷീല്‍ഡ്‌ തുടങ്ങിയവയുണ്ട്‌.