Breaking News

Trending right now:
Description
 
Aug 19, 2013

വൈ.എം.സി.എ ടി.ടി അക്കാഡമിയില്‍ ആധുനിക ടേബിള്‍ ടെന്നിസ്‌ റോബോട്ട്‌

image ടേബിള്‍ ടെന്നിസ്‌ പരിശീലനത്തിന്‌ കേരളത്തില്‍ ആദ്യമായി റോബോട്ടിനെ വാങ്ങിയ ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ്‌ അക്കാഡമി ആധുനിക ഡബിള്‍ ഹെഡ്‌ മള്‍ട്ടിഫംഗ്‌ഷണല്‍ ടേബിള്‍ ടെന്നിസ്‌ റോബോട്ടും അവതരിപ്പിച്ചു. പുതിയ റോബോട്ടിന്റെ ഉദ്‌ഘാടനം ഡോ.ടി.എം.തോമസ്‌ ഐസക്‌ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ വൈ.എം.സി.എ പ്രസിഡന്റ്‌ ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. 

ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ്‌ അക്കാഡമിയിലെ ആധുനിക ഡബിള്‍ ഹെഡ്‌ മള്‍ട്ടിഫംഗ്‌ഷണല്‍ ടേബിള്‍ ടെന്നിസ്‌ റോബോട്ട്‌ ഡോ.ടി.എം.തോമസ്‌ ഐസക്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യുന്നു. റോണി മാത്യു, മൈക്കിള്‍ മത്തായി, ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ്‌, എം.ആര്‍.രാജീവ്‌ തുടങ്ങിയവര്‍ സമീപം.

ഹോണററി സെക്രട്ടറി റോണി മാത്യു, കേരള ടേബിള്‍ ടെന്നിസ്‌ അസോസിയേഷന്‍ ട്രഷറര്‍ മൈക്കിള്‍ മത്തായി, ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഇ.ജേക്കബ്‌ ഫിലിപ്പോസ്‌, കോച്ചുമാരായ ബോബി ജോസഫ്‌, എം.ആര്‍.രാജീവ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

കളിക്കാര്‍ക്ക്‌ മികച്ച പരിശീലനം നല്‌കുന്നതിന്റെ ഭാഗമായി 2004-ലാണ്‌ അക്കാഡമി കേരളത്തില്‍ ആദ്യമായി ടേബിള്‍ ടെന്നിസ്‌ റോബോട്ട്‌ വാങ്ങിയത്‌. ഇതിനകം നൂറുകണക്കിനു കുട്ടികള്‍ക്ക്‌ പരിശീലനം നല്‌കിയിട്ടുണ്ട്‌. കളിയുടെ വിവിധ വശങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാക്കുന്നതിനാണ്‌ ഏറ്റവും ആധുനികമായ ഡബിള്‍ ഹെഡ്‌ മള്‍ട്ടിഫംഗ്‌ഷണല്‍ ടേബിള്‍ ടെന്നിസ്‌ റോബോട്ട്‌ എത്തിച്ചിട്ടുള്ളത്‌.

ടേബിളിന്റെ ഒരു അറ്റത്തു ഘടിപ്പിച്ചിട്ടുള്ള കൃത്രിമ മനുഷ്യനാണ്‌ (റോബോട്ട്‌) പന്ത്‌ വിവിധ രീതിയിലും പല ഗതിവേഗത്തിലും എറിഞ്ഞു നല്‌കുന്നത്‌. മറുവശത്തുനിന്നു കളിക്കാര്‍ക്ക്‌ തുടര്‍ച്ചയായി അടിച്ചു പരിശീലിക്കാം. പത്ത്‌ സ്റ്റേജ്‌ ലെവലില്‍ ഒരു മിനിട്ടില്‍ 85 പന്തുവരെ രണ്ടിടങ്ങളില്‍ നിന്നു റോബോട്ടിനു വിക്ഷേപിക്കാനാകും. സിദ്ധാന്തപരമായി 60,000 ഇനം പന്തടി അനുക്രമം (സെര്‍വ്‌ സ്വീക്വന്‍സ്‌) നടത്തും. വിദേശത്തു നിന്നു ഇറക്കുമതി ചെയ്‌തതാണ്‌ അക്കാഡമിയില്‍ വാങ്ങിയ റോബോട്ടുകള്‍.