Breaking News

Trending right now:
Description
 
Aug 19, 2013

ടാറ്റ മോട്ടോഴ്‌സ്‌ ട്രക്കുകള്‍ക്ക്‌ ട്രിപ്പിള്‍ ബെനഫിറ്റ്‌ ഇന്‍ഷ്വറന്‍സ്‌

image
ടാറ്റ മോട്ടോഴ്‌സിന്റെ എം&എച്ച്‌സിവി, ഐസിവി, എല്‍സിവി ട്രക്കുകള്‍ക്കും ടിപ്പറുകള്‍ക്കുമായി പുതിയ ട്രിപ്പിള്‍ ബെനഫിറ്റ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി ടാറ്റ മോട്ടോഴ്‌സ്‌ ഏര്‍പ്പെടുത്തി. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഇത്തരമൊരു ഇന്‍ഷ്വറന്‍സ്‌ പദ്ധതി ഇതാദ്യമാണ്‌.

ഇഫ്‌കോ- ടോക്കിയോ ജനറല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ സ്റ്റാന്‍ഡാര്‍ഡ്‌ മോട്ടോര്‍ ഇന്‍ഷ്വറന്‍സ്‌ പോളിസിയായാണ്‌ പുതിയ ട്രിപ്പിള്‍ ബെനഫിറ്റ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി നടപ്പാക്കുന്നത്‌. തേയ്‌മാനക്കിഴിവ്‌ ഒഴിവാക്കുന്ന സീറോ ഡിപ്രീസിയേഷന്‍ കവറേജ്‌, പുതിയ വാഹനം മാറ്റിക്കിട്ടുന്ന ന്യൂ വെയ്‌ക്കിള്‍ റീപ്ലെയിസ്‌മെന്റ്‌ കവറേജ്‌, വരുമാന നഷ്‌ടം നല്‍കുന്ന ലോസ്‌ ഓഫ്‌ ഇന്‍കം കവറേജ്‌ എന്നിങ്ങനെ സവിശേഷമായി രൂപകല്‍പ്പന ചെയ്‌ത മൂന്ന്‌ ആഡ്‌ ഓണ്‍ കവറേജോടു കൂടിയാണ്‌ ട്രിപ്പിള്‍ ബെനഫിറ്റ്‌ ഇന്‍ഷ്വറന്‍സ്‌ ലഭ്യമാക്കിയിരിക്കുന്നത്‌.
ഭാഗികമായ നഷ്ടമുണ്ടായാല്‍ സാധാരണയായി ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ 100 ശതമാനം ക്ലെയിം നല്‌കാറില്ല. മാറ്റി നല്‌കിയ പാര്‍ട്‌സുകള്‍ക്ക്‌ അഞ്ച്‌ ശതമാനം മുതല്‍ 50 ശതമാനം വരെ തേയ്‌മാനക്കിഴിവ്‌ ഒഴിവാക്കിയിട്ടാണ്‌ ക്ലെയിം തുക നല്‌കാറ്‌. എന്നാല്‍, ഡിപ്രീസിയേഷന്‍ വേയ്‌വര്‍/ സീറോ ഡിപ്രീസിയേഷന്‍ കവറേജ്‌ പദ്ധതി അനുസരിച്ച്‌ ക്ലെയിമില്‍നിന്ന്‌ യാതൊരു കുറവും വരുത്തില്ല.

വാഹനം പൂര്‍ണമായി നഷ്ടപ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ സാധാരണയായി പോളിസിയുടെ ഇന്‍ഷ്വേഡ്‌ ഡിക്ലയേഡ്‌ വാല്യൂ ആണ്‌ നല്‍കാറ്‌. ഇത്‌ പുതിയ വാഹനം വാങ്ങുന്നതിനുള്ള തുകയിലും വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഉപയോക്താക്കള്‍ ബാക്കി നഷ്ടം സഹിക്കേണ്ടി വരുന്നു. എന്നാല്‍, പുതിയ വാഹനം വാങ്ങുമ്പോള്‍ ന്യൂ വെഹിക്കിള്‍ റീപ്ലേയ്‌സ്‌മെന്റ്‌ കവറേജ്‌ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിലവിലുള്ള എക്‌സ്‌ ഷോറൂം വില ഉപയോക്താക്കള്‍ക്ക്‌ ലഭിക്കും. ഇതിനു പുറമെ ഇന്‍ഷ്വറന്‍സ്‌, രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കുള്ള പണവും ലഭിക്കും.

കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉടമസ്ഥന്റെ ജീവനോപാധിയാണ്‌. അപകടമുണ്ടാകുകയോ വാഹനം നഷ്ടപ്പെടുകയോ ചെയ്‌താല്‍ അത്‌ വാഹനഉടമയെ പ്രതികൂലമായി ബാധിക്കും. ലോസ്‌ ഓഫ്‌ ഇന്‍കം/വെഹിക്കിള്‍ ഹയര്‍ കോസ്‌റ്റ്‌ കവര്‍ ഉണ്ടെങ്കില്‍ ഉപയോക്താവിന്‌ പോളിസി നിയമങ്ങള്‍ക്ക്‌ ബാധകമായി നഷ്ടപരിഹാരം ലഭിക്കും.